കമ്യൂണിറ്റി ഓര്‍ഗനൈസര്‍ നിയമനം

കണ്ണൂർ: ജില്ലയില്‍ നഗരസഭ/കോര്‍പറേഷനുകളിലെ കുടുംബശ്രീ പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഫീല്‍ഡ് തലത്തില്‍ നടപ്പാക്കുന്നതിന് ഒഴിവുള്ള കമ്യൂണിറ്റി ഓര്‍ഗനൈസര്‍മാരെ കരാര്‍ അടിസ്​ഥാനത്തില്‍ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ അതത് കോര്‍പറേഷന്‍/ നഗരസഭ പരിധിയില്‍ താമസിക്കുന്ന പ്ലസ് ടു പാസായ കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം. കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭികാമ്യം. സാമൂഹിക വികസനവുമായി ബന്ധപ്പെട്ട മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയമുണ്ടായിരിക്കണം. പ്രായപരിധി 40 വയസ്സ്​. വിശദ വിവരങ്ങളും മാതൃക അപേക്ഷാഫോറവും അതത് കുടുംബശ്രീ സി.ഡി.എസ് ഓഫിസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷാഫോറം അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളുടെയും പരിചയം തെളിയിക്കുന്ന സാക്ഷ്യപത്രത്തി​ൻെറയും പകര്‍പ്പ് സഹിതം ആഗസ്​റ്റ്​ അഞ്ചിനുമുമ്പ് ജില്ല മിഷന്‍ കോഓഡിനേറ്ററുടെ കാര്യാലയം, ബി.എസ്.എന്‍.എല്‍ ഭവന്‍ -മൂന്നാംനില, സൗത്ത് ബസാര്‍, കണ്ണൂര്‍ -2 എന്ന വിലാസത്തില്‍ ലഭിക്കണം. ഫോണ്‍: 0497 2702080.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.