കണ്ണൂർ: ജില്ലയില്‍ കോവിഡ് വ്യാപനം ശക്തമാകുന്ന സാഹചര്യത്തില്‍ ബലിപെരുന്നാള്‍ ആഘോഷങ്ങളില്‍ നിയന്ത്രണങ്ങള്‍ പാലിക്കണമെന്ന് ജില്ല കലക്ടര്‍. ഇതുമായി ബന്ധപ്പെട്ട് പുറപ്പെടുവിച്ച നിർദേശങ്ങൾ: 1. പള്ളികളിലെ സമൂഹ പ്രാര്‍ഥനയില്‍ പങ്കെടുക്കുന്നവരുടെ എണ്ണം സര്‍ക്കാര്‍ മാര്‍ഗനിർദേശങ്ങള്‍ പ്രകാരം പരിമിതപ്പെടുത്തണം. 2. കണ്ടെയ്ൻമൻെറ് സോണുകളില്‍ സമൂഹ പ്രാര്‍ഥന അനുവദിക്കില്ല 3. ബലി നടത്തുേമ്പാൾ സാമൂഹിക അകലം, സാനിറ്റൈസറിൻെറ ഉപയോഗം ഉൾപ്പെടെയുള്ള കോവിഡ് മാനദണ്ഡങ്ങള്‍ പാലിക്കണം 4. ബലി ഉൾപ്പെടെയുള്ള ചടങ്ങുകള്‍ വീടുകളില്‍ മാത്രം ആചരിക്കണം 5. വീടുകളുടെ പരിസരത്ത് പെരുന്നാളിനോടനുബന്ധിച്ച ചടങ്ങുകള്‍ സംഘടിപ്പിക്കുമ്പോള്‍ കോവിഡ് ചട്ടങ്ങൾ കര്‍ശനമായി പാലിക്കണം 6. ചടങ്ങുകളില്‍ പരമാവധി അഞ്ചുപേര്‍ മാത്രം പങ്കെടുക്കണം 7. കണ്ടെയ്ൻമൻെറ് സോണുകളില്‍ ഉള്‍പ്പെടാത്ത മേഖലകളില്‍ മാത്രം പെരുന്നാള്‍ വിഭവങ്ങള്‍ക്കുള്ള മാംസം വിതരണം ചെയ്യാം. ഹോം ഡെലിവറി സംവിധാനം ഉപയോഗപ്പെടുത്തുമ്പോള്‍, വ്യക്തി സന്ദര്‍ശിച്ച വീടുകളുടെയും ഇടപെട്ട വ്യക്തികളുടെയും വിവരങ്ങള്‍ രജിസ്റ്ററില്‍ എഴുതി സൂക്ഷിക്കണം. 8. പനിയോ പനിയുടെ ലക്ഷണങ്ങളോ 14 ദിവസങ്ങള്‍ക്കുള്ളില്‍ ശ്വാസകോശ സംബന്ധമായ അസുഖങ്ങളോ മറ്റ് കോവിഡ് ലക്ഷണങ്ങളോ ഉണ്ടായിരുന്നവര്‍ സമൂഹ പ്രാര്‍ഥനയിലും മറ്റ് ചടങ്ങുകളിലും പങ്കെടുക്കരുത്. 9. ക്വാറൻറീനില്‍ കഴിയുന്നവര്‍ സമൂഹ പ്രാർഥനയിലോ ബലിപെരുന്നാള്‍ ചടങ്ങുകളിലോ പങ്കെടുക്കരുത്. ഇത്തരം ചടങ്ങുകള്‍ നടക്കുന്നത് അവരുടെ വീടുകളിലാണെങ്കില്‍ പോലും പങ്കെടുക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. 10. പെരുന്നാള്‍ ദിനത്തില്‍ നടത്താറുള്ള ബന്ധുഗൃഹ സന്ദര്‍ശനങ്ങളും മറ്റ് ഉല്ലാസയാത്രകളും ഒഴിവാക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.