അറപ്പ തോടുകൾ തുറന്നു

തൃപ്രയാർ: നാട്ടിക ബീച്ചിലെ മൂന്നിടങ്ങളിലായി . കടൽ കയറിയ വെള്ളവും പെയ്ത്തുമഴയുടെ വെള്ളവും കെട്ടിക്കിടന്ന് വെള്ളക്കെട്ടുണ്ടായ സാഹചര്യത്തിലാണ് തോടുകൾ പൊട്ടിച്ച് കടലിലേക്ക് ഒഴുക്കിയത്. കടലേറ്റം മൂലം അറപ്പ തോടുകളിൽ മണ്ണ് കയറിയതും വെള്ളക്കെട്ട് രൂക്ഷമാകാൻ കാരണമായി. നാട്ടിക ബീച്ചിലെ പള്ളം വടക്ക് വശവും നാട്ടിക ബീച്ച് തെക്ക് വശവും മുത്തുക്കുന്നം ബീച്ചിലെയും അറപ്പ തോടുകളാണ് തുറന്നുവിട്ട് വെള്ളം കടലിലേക്ക് ഒഴുക്കിയത്. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ്​ പി. വിനു, വൈസ് പ്രസിഡൻറ്​ കെ.എ. ഷൗക്കത്തലി എന്നിവർ നേതൃത്വം നൽകി. ഫോട്ടോ നാട്ടിക ബീച്ചിലെ അറപ്പതോട് പൊട്ടിച്ച് കടലിലേക്ക് വെള്ളം ഒഴുക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.