പെരുന്നാൾ കിറ്റ് വിതരണം

ഓണപ്പറമ്പ: ജില്ല ജംഇയ്യതുൽ മുഅല്ലിമീൻ റേഞ്ച് മുഖേന നടപ്പാക്കിയ ബലിപെരുന്നാൾ കിറ്റ് വിതരണ സമാപനം ജില്ല ജനറൽ സെക്രട്ടറി അബ്​ദുസ്സമദ് മുട്ടം പരിയാരം റേഞ്ചിൽ ഉദ്​ഘാടനം ചെയ്​തു. ഫിർദൗസ് ഫൈസി ഇർഫാനി അധ്യക്ഷത വഹിച്ചു. അബ്​ദു ശുക്കൂർ ഫൈസി പുഷ്പഗിരി, അമീർ അസ്അദി, അബ്​ദുറാസിഖ് ദാരിമി, എം. അബ്​ദുല്ല, മുസ്തഫ കൊട്ടില, അബ്​ദുറസാഖ് മാസ്​റ്റർ തോട്ടിക്കൽ, ജുനൈദ് വാഫി, മുഹമ്മദ് ഷഫീഖ് ഹുദവി കുപ്പം, അബ്​ദുറസാഖ് നിസാമി തുടങ്ങിയവർ സംസാരിച്ചു. സമാപന പ്രാർഥനക്ക് എ.വി. അബ്​ദുറഹ്​മാൻ ബാഖവി നേതൃത്വം നൽകി.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.