പയ്യന്നൂർ: കടന്നപ്പള്ളി വണ്ണാത്തിപ്പുഴയിൽ . പൊതുജലാശയങ്ങളിലെ മത്സ്യസമ്പത്ത് വർധിപ്പിക്കാനാണ് പദ്ധതി നടപ്പാക്കുന്നത്. ടി.വി. രാജേഷ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് ഇ.പി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ടി.വി. ചന്തൻകുട്ടി, എൻ.കെ. സുജിത്ത്, ടി.ആർ. രാജേഷ്, എ. മയൂര വാസൻ എന്നിവർ സംസാരിച്ചു. വാതക ശ്മശാനം ഉദ്ഘാടനം പയ്യന്നൂർ: ചെറുതാഴം പഞ്ചായത്തിലെ അറത്തിപ്പറമ്പിൽ നിർമിച്ച വാതക ശ്മശാനം വ്യവസായ മന്ത്രി ഇ.പി. ജയരാജൻ വിഡിയോ കോൺഫറൻസിലൂടെ ഉദ്ഘാടനം ചെയ്തു. ടി.വി. രാജേഷ് എം.എൽ.എ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് വി.വി. പ്രീത, പഞ്ചായത്ത് പ്രസിഡൻറ് പി. പ്രഭാവതി, ടി.വി. ഉണ്ണികൃഷ്ണൻ, കെ.പി. കൃഷ്ണൻ, ഇ. വസന്ത, സി.എം. ഹരിദാസ്, എന്നിവർ സംസാരിച്ചു. 57 ലക്ഷം രൂപ ചെലവിട്ടാണ് വാതക ശ്മശാനം നിർമിച്ചത്. അഴീക്കൽ സിൽക്കിനായിരുന്നു നിർമാണ ചുമതല. 20 മിനിറ്റുകൊണ്ട് സംസ്കാരം പൂർത്തിയാക്കാൻ സാധിക്കും. ജീവനക്കാരൻെറ വേതനവും വാതക ചെലവ് ഉൾപ്പെടെ 3500 രൂപയാണ് ഈടാക്കുക. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് സെക്രട്ടറിയെ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.