പരപ്പനങ്ങാടി: നഗരസഭ 15ാം ഡിവിഷനിലെ ആശാവർക്കർമാരായ കെ. നിഷിത, ഷെരീഫ, ഭാരതി എന്നിവർക്ക് കൗൺസിലർ പി.ഒ. റസിയ സലാം സ്വന്തം ചെലവിൽ ഗൗണുകൾ വിതരണം ചെയ്തു. ആശുപത്രി ഡ്യൂട്ടിക്കും മറ്റും ഉപകാരപ്രദമാകുന്ന ഗൗണാണ് വിതരണം ചെയ്തത്. pgdi rasiya salam ആശാവർക്കർമാർക്ക് കൗൺസിലർ റസിയ സലാം ഗൗണുകൾ വിതരണം ചെയ്യുന്നു ഓണ്‍ലൈൻ പഠനത്തിന് ടി.വി നല്‍കി തിരൂരങ്ങാടി: ഓണ്‍ലൈൻ പഠനസൗകര്യമൊരുക്കുന്നതിന് ഡി.വൈ.എഫ്.ഐ തുടങ്ങിയ ടി.വി ചലഞ്ചിലേക്ക് കേരള പ്രവാസി സംഘം തിരൂരങ്ങാടി മുനിസിപ്പൽ കമ്മിറ്റി രണ്ട് ടെലിവിഷനുകള്‍ കൈമാറി. പ്രവാസി സംഘം ഏരിയ സെക്രട്ടറി എൻ.പി. സക്കീർ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രേട്ടറിയറ്റ് അംഗം കെ.പി. ബബീഷിന് നൽകി ഉദ്ഘാടനം ചെയ്തു. മുനിസിപ്പൽ സെക്രട്ടറി കെ.പി. അഷ്‌റഫ് അധ്യക്ഷത വഹിച്ചു. ഷാഫി മക്കാനി, എന്‍.പി. അസീസ്, കെ. കേശവൻ, കമറു കക്കാട് എന്നിവർ പങ്കെടുത്തു. TGI DYFI TV HANDOVER കേരള പ്രവാസി സംഘം തിരൂരങ്ങാടി ഏരിയ സെക്രട്ടറി എൻ.പി. സക്കീർ ഡി.വൈ.എഫ്.ഐ ബ്ലോക്ക് സെക്രേട്ടറിയറ്റ് അംഗം കെ.പി. ബബീഷിന് ടി.വികൾ നൽകുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.