യുവതിയുടെയും നവജാത ശിശുവി‍െൻറയും മരണം: ഡിവൈ.എസ്.പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ

യുവതിയുടെയും നവജാത ശിശുവി‍ൻെറയും മരണം: ഡിവൈ.എസ്.പി അന്വേഷിക്കണമെന്ന് മനുഷ്യാവകാശ കമീഷൻ കണ്ണൂർ: തലശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രസവത്തെ തുടർന്ന് അമ്മയും കുഞ്ഞും മരിച്ച സംഭവത്തിൽ ചികിത്സാ പിഴവുണ്ടായെന്ന പരാതിയെ കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന മനുഷ്യാവകാശ കമീഷൻ ഉത്തരവിട്ടു. ഡിവൈ.എസ്.പി റാങ്കിൽ കുറയാത്ത ഉദ്യോഗസ്ഥനെ നിയോഗിച്ച് അന്വേഷണം നടത്തി 30 ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കാൻ കമീഷൻ ജുഡീഷ്യൽ അംഗം പി. മോഹനദാസ് കണ്ണൂർ ജില്ല പൊലീസ് മേധാവിക്ക് നിർദേശം നൽകി. ആരോപണ വിധേയനായ തലശ്ശേരി ജോസ്ഗിരി ആശുപത്രിയിലെ ഡോക്ടർ വേണുഗോപാൽ 30 ദിവസത്തിനകം വിശദീകരണം സമർപ്പിക്കണം. കണ്ണൂർ മുഴപ്പിലങ്ങാട് സ്വദേശിനി ഷഫ്നയും നവജാത ശിശുവുമാണ് മരിച്ചത്. ജൂലൈ 10ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച യുവതി 11ന് കുഞ്ഞിന് ജന്മം നൽകി. യുവതിക്ക് പ്രസവത്തിനിടയിൽ എന്തെങ്കിലും പ്രശ്നമുള്ളതായി ഡോക്ടർ വീട്ടുകാരെ അറിയിച്ചില്ലെന്ന് പരാതിയിൽ പറഞ്ഞു. ആദ്യം കുഞ്ഞിനെയും തുടർന്ന് അമ്മയെയും മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. ആംബുലൻസിൽ െവച്ച് ഷഫ്നയും ആശുപത്രിയിൽ​െവച്ച് കുഞ്ഞും മരിച്ചു. പ്രസവമെടുത്ത ഡോക്ടറുടെയും ആശുപത്രി അധികൃതരുടെയും ഭാഗത്തുള്ള ചികിത്സ പിഴവാണ് മരണകാരണമെന്ന് ഷഫ്‌നയുടെ മാതാവ്​ ആയിഷ സമർപ്പിച്ച പരാതിയിൽ പറയുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.