ആദ്യ ഏഴു റാങ്കുകളും നേടി

കോഡൂർ: ഐ.സി.എസ്.ഇ പത്താം ക്ലാസ് പരീക്ഷയിൽ ജില്ലയിലെ ആദ്യ ഏഴ് റാങ്കുകളും സ്വന്തമാക്കി കോഡൂർ ഐ.സി.ഇ.ടി പബ്ലിക് സ്​കൂൾ. അഞ്ചാം തവണയും 100​ ശതമാനം വിജയം നേടിയ പരീക്ഷയിൽ റിഷ ഫാത്തിമ 97 ശതമാനം മാർക്കോടെ ജില്ലയിൽ ഒന്നാമതെത്തി. മിനു ഷെറിൻ, ഫാത്തിമ ഹന്ന, അംന, നിഷിദ ഹസിൻ, ആയിഷ റിഫ, നിയ എന്നിവർ യഥാക്രമം രണ്ടു മുതൽ ആറ്​ വരെ റാങ്കുകൾ കരസ്ഥമാക്കി. മുഴുവൻ വിദ്യാർഥികളെയും ഐ.സി.ഇ.ടി ചെയർമാൻ ഡോ. അബ്​ദുല്ല, സെക്രട്ടറി ഡോ. അക്ബർ, ഡയറക്​ടർ അടാട്ടിൽ അഫ്​സൽ, പ്രിൻസിപ്പൽ അബ്​ദു സമീഹ്, പി.ടി.എ പ്രസിഡൻറ്​ അബ്​ദുൽ കബീർ, ഐ.സി.ഇ.ടി സ്​റ്റാഫ്‌ എന്നിവർ അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.