ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പ്​ പരിശോധന

ഇരിട്ടി: ഇരിട്ടിയിൽ മോട്ടോർ വാഹന വകുപ്പി​ൻെറ നേതൃത്വത്തിൽ പരിശോധന നടത്തി. ടാക്സി വാഹനങ്ങളിൽ ഡ്രൈവേഴ്സ് കാബിൻ വിഭജനം ഇല്ലാത്ത വാഹനങ്ങളെ കണ്ടെത്താനായിരുന്നു പരിശോധന. കോവിഡ് -19 ബാധ തടയാൻ ടാക്സി വാഹനങ്ങളിൽ ഡ്രൈവേഴ്സ് കാബിൻ വിഭജനം ഏർപ്പെടുത്തണമെന്ന് മോട്ടോർ വാഹന വകുപ്പ് നിർദേശിച്ചിട്ടുണ്ട്. വാഹനങ്ങളിൽ യാത്രചെയ്യുന്നവരും ഡ്രൈവറുമായി ബന്ധമില്ലാതെ ഇരിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ ഒരുസംവിധാനം ഏർപ്പെടുത്തുന്നത്. ഈ സംവിധാനത്തിലൂടെ വൈറസ് വ്യാപനം തടയുക എന്നതാണ് കണക്കാക്കുന്നത്. ഇത്​ വാഹനങ്ങളിൽ ഏർപ്പെടുത്താനുള്ള അവസാന ദിവസമായിരുന്നു വ്യാഴാഴ്ച. ഇതി​ൻെറ ഭാഗമായാണ് ഇരിട്ടി ജോ. ആർ.ടി.ഒ ഡാനിയൽ സ്​റ്റീഫൻ, മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർ ആർ. രാജീവ്, അസി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടർമാരായ വി.പി. ശ്രീജേഷ്, ഹാരിസ് എന്നിവരുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്. ഡ്രൈവർമാരെ ബോധവത്​കരിക്കുകയും ഈ സംവിധാനം ഏർപ്പെടുത്താൻ സാധിക്കാത്തവർക്ക് സന്നദ്ധ സംഘടനകളുടെ നേതൃത്വത്തിൽ ഈ സംവിധാനം ഏർപ്പെടുത്താനുള്ള സൗകര്യവും മോട്ടോർ വാഹന വകുപ്പ് ഏർപ്പെടുത്തുന്നുണ്ട്. വരും ദിവസങ്ങളിൽ പരിശോധന കർശനമാക്കും. ഇരിട്ടി ബസ് സ്​റ്റാൻഡിലും ഓട്ടോറിക്ഷ സ്​റ്റാൻഡുകളിലും ടാക്സി സ്​റ്റാൻഡുകളിലുമാണ് മോട്ടോർ വാഹന വകുപ്പി​ൻെറ നേതൃത്വത്തിൽ പരിശോധന നടത്തിയത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.