മാങ്ങാട്ടിടത്ത് കടുത്ത ആശങ്ക

കൂത്തുപറമ്പ്: സമ്പർക്കത്തിലൂടെ ഓട്ടോ ഡ്രൈവർക്ക് കോവിഡ് ബാധിച്ച മാങ്ങാട്ടിടത്ത് സ്ഥിതിഗതികൾ രൂക്ഷമായി. നൂറോളം പേർ സമ്പർക്കപട്ടികയിലുണ്ടെന്നാണ് പ്രാഥമിക വിവരം. വട്ടിപ്രം സ്വദേശിയായ ഓട്ടോ ഡ്രൈവർക്കാണ് കോവിഡ് പോസിറ്റിവ് റിപ്പോർട്ട്​ ചെയ്​തത്. മൂന്നാംപീടിക ടൗണിലെ ഓട്ടോ ഡ്രൈവറായ ഇദ്ദേഹം പത്രവിതരണക്കാരൻ കൂടിയാണ്. രോഗബാധിതന് നൂറിലേറെപ്പേരുമായി സമ്പർക്കമുണ്ടായിട്ടുണ്ടെന്നാണ് പ്രാഥമികമായി കണ്ടെത്തിയത്. ഇദ്ദേഹം കഴിഞ്ഞ ദിവസം മാങ്ങാട്ടിടം പഞ്ചായത്ത് ഓഫിസിൽ എത്തിയതിനെ തുടർന്ന് ഓഫിസി​ൻെറ പ്രവർത്തനവും താൽക്കാലികമായി നിർത്തി​െവച്ചിരിക്കുകയാണ്. പഞ്ചായത്ത് ജീവനക്കാരായ രണ്ടുപേർ നിരീക്ഷണത്തിലായതിനാലാണ് ഓഫിസി​ൻെറ പ്രവർത്തനം നിർത്തിവെക്കേണ്ടിവന്നത്. വട്ടിപ്രം, മൂന്നാംപീടിക, കണ്ടേരി, കരിയിൽ ഭാഗങ്ങളിലെ റോഡുകൾ പൂർണമായും അടച്ചിട്ടിരിക്കുകയാണ്. മൂന്നാംപീടിക-കാണിമുക്ക് റോഡ്, കണ്ടേരി-മാണിക്കോത്ത് വയൽ റോഡ്, കരിയിൽ -വട്ടിപ്രം റോഡ് എന്നിവയാണ് അടച്ചത്. കൂത്തുപറമ്പ് സി.ഐ വിനുമോഹൻ, എസ്.ഐ പി. ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള വൻ പൊലീസ് സംഘമാണ് റോഡുകൾ അടച്ചത്. സമ്പർക്കത്തിലൂടെ രോഗബാധ കണ്ടെത്തിയ സാഹചര്യത്തിൽ പ്രദേശത്ത് അതിജാഗ്രത പ്രഖ്യാപിച്ചിരിക്കുകയാണ് ആരോഗ്യ വകുപ്പ് അധികൃതർ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.