മട്ടന്നൂര്‍: നഗരസഭയിലെ വിവിധ വാര്‍ഡുകളിലായി കോവിഡ് ചികിത്സ കേന്ദ്രം ആരംഭിക്കുന്നതിന് നഗരസഭ അടിയന്തര കൗണ്‍സില്‍ തീരുമാനിച്ചു. സൗകര്യങ്ങള്‍ക്ക് ആവശ്യമായ സാധനങ്ങളും സാമ്പത്തിക സഹായവും പൊതുസമൂഹത്തില്‍ നിന്ന് ശേഖരിക്കാനാണ് നീക്കം. മട്ടന്നൂര്‍ നഗരസഭയില്‍ ആദ്യഘട്ടത്തില്‍ ഒമ്പത് കേന്ദ്രങ്ങളാണ് തിരഞ്ഞെടുക്കാന്‍ തീരുമാനിച്ചത്. മട്ടന്നൂര്‍ ഹയര്‍സെക്കൻഡറി സ്‌കൂള്‍, ശ്രീശങ്കര വിദ്യാപീഠം, വി.എം.എം ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പാലോട്ടുപള്ളി എന്‍.ഐ.എസ് എല്‍.പി സ്‌കൂള്‍, കല്ലൂര്‍ ന്യൂ യു.പി സ്‌കൂള്‍, സലില്‍ ശിവദാസ് ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍, പഴശ്ശിരാജ എന്‍.എസ്.എസ് കോളജ്, പോളിടെക്‌നിക്, അഭയ ക്ലിനിക് എന്നിവിടങ്ങളിലാണ് സൗകര്യം ഒരുക്കുന്നത്. കീഴല്ലൂര്‍ ഗ്രാമപഞ്ചായത്തില്‍ എടയന്നൂര്‍ വൊക്കേഷനല്‍ ഹയര്‍സെക്കൻഡറി സ്‌കൂളും കൂടാളി ഗ്രാമപഞ്ചായത്തില്‍ മുട്ടന്നൂര്‍ കോണ്‍കോഡ് കോളജും തിരഞ്ഞെടുത്തതായി പഞ്ചായത്ത് പ്രസിഡൻറുമാരായ എം. രാജന്‍, പി.പി. നൗഫല്‍ എന്നിവര്‍ അറിയിച്ചു. 100 പേര്‍ക്ക് ചികിത്സ സൗകര്യം ലഭിക്കുന്ന തരത്തിലാണ് സൗകര്യമൊരുക്കിയതെന്നും തുടര്‍ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചതായും പഞ്ചായത്ത് പ്രസിഡൻറുമാര്‍ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.