മണ്ണെടുപ്പ്: ജനങ്ങൾക്ക് ആശങ്കവേണ്ടെന്ന് എം.എൽ.എ ചെറുതുരുത്തി: മണ്ണെടുക്കൽ സംഭവത്തിൽ പ്രദേശവാസികൾ ആശങ്കപ്പെടേണ്ടതില്ലെന്ന് യു.ആർ. പ്രദീപ് എം.എൽ.എ. ജനങ്ങളുടെ ജീവനും വീടിനും ദോഷകരമാകുന്ന ഒരു നടപടിക്കും കൂട്ടുനിൽക്കില്ലെന്നും എം.എൽ.എ പറഞ്ഞു. പാഞ്ഞാൾ ഗ്രാമപഞ്ചായത്തിലെ 11ാം വാർഡായ ഒലിപ്പാറ സാമ്പ കോളനിയിൽ സ്വകാര്യ വ്യക്തിയുടെ സ്ഥലത്തുനിന്ന് ചൊവ്വാഴ്ച മണ്ണെടുക്കാനെത്തിയ ആളുകളെയും ഹിറ്റാച്ചിയെയും ജനങ്ങൾ തടഞ്ഞിരുന്നു. പ്രശ്നത്തിൽ എം.എൽ.എ ഇടപെടുകയും കലക്ടറുടെ നിർദേശത്തെ തുടർന്ന് പണി നിർത്തിവെക്കാനുള്ള നടപടി സ്വീകരിക്കുകയായിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് പ്രളയ കാലത്ത് മണ്ണിളകി പോരുകയും ഇവിടത്തെ ജനങ്ങളെ സമീപത്തുള്ള സ്‌കൂളുകളിൽ പാർപ്പിക്കുകയുമാണ് ഉണ്ടായത്. ഈ അവസ്ഥ തുടരാതിരിക്കാൻ കുത്തനെ നിൽക്കുന്ന കുന്ന് ഇടിച്ച് രണ്ട് തട്ടുകളായി നിർത്താനുള്ള പദ്ധതിയാണ് അവിടെ നടത്താൻ നിശ്ചയിച്ചിട്ടുണ്ടായിരുന്നത്. എന്നാൽ, ഇതുസംബന്ധിച്ച തെറ്റിദ്ധാരണ പരക്കുകയായിരുന്നു. ഇതാണ് മണ്ണെടുപ്പ് തടയാൻ ഇടയാക്കിയത്. ജങ്ങൾക്ക് ബുദ്ധിമുട്ടിക്കുന്ന ഒരു നിലപാടും സ്വീകരിക്കില്ലെന്നും ജങ്ങളുടെ ആവശ്യപ്രകാരമാണ് മണ്ണെടുക്കൽ നിർത്തിവെച്ചതെന്നും എം.എൽ.എ പറഞ്ഞു. എന്നാൽ, മഴ ശക്ത്മായാൽ ഏതുസമയവും മണ്ണിടിഞ്ഞുവീഴാൻ സാധ്യതയുണ്ടെന്നും ഈ അപകടം മുൻകൂട്ടി കണ്ടാണ് ഇങ്ങനെയൊരു നടപടി എടുത്തതെന്നും നാളെ എന്തെങ്കിലും സംഭവിച്ചാൽ മറ്റുള്ളവർ ഇങ്ങനെയല്ല പറയുകയെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.