പാലത്തായി കേസിലെ ജാമ്യം സി.പി.എം- ബി.ജെ.പി ബന്ധം കാരണം -റസാഖ് പാലേരി

തലശ്ശേരി: പാലത്തായി സ്​കൂളിൽ ഒമ്പത് വയസ്സുള്ള പിഞ്ചുകുഞ്ഞിനെ പീഡിപ്പിച്ച കേസിൽ പ്രതിയായ ബി.ജെ.പി നേതാവ് പത്മരാജനെ രക്ഷപ്പെടുത്താൻ ദുർബല വകുപ്പുകൾ മാത്രമുള്ള കുറ്റപത്രം കോടതിയിൽ സമർപ്പിച്ച്​, പ്രതിക്ക് ജാമ്യം കിട്ടാൻ അവസരമൊരുക്കിയ സംസ്ഥാന ആഭ്യന്തരവകുപ്പ് നടപടി സി.പി.എം - ബി.ജെ.പി അവിഹിത ബന്ധം കാരണമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന വൈസ് പ്രസിഡൻറ് റസാഖ് പാലേരി കുറ്റപ്പെടുത്തി. പോക്സോ ഒഴിവാക്കി ചെറിയ ശിക്ഷ മാത്രം കിട്ടുന്ന വകുപ്പുകൾ ചേർത്തതിന് ആഭ്യന്തര വകുപ്പി‍​ൻെറ ചുമതലയുള്ള മുഖ്യമന്ത്രി പിണറായി വിജയൻ കേരളീയ സമൂഹത്തോട് മാപ്പ് പറയണം. തെറ്റായ ഈ നടപടി തിരുത്തി കേസിൽ പോക്സോ വകുപ്പ് ചേർക്കാനും പ്രതിക്ക് ന്യായമായ ശിക്ഷ വാങ്ങിക്കൊടുക്കാനും സർക്കാർ തയാറാവണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി തലശ്ശേരി മുനിസിപ്പൽ തല തെരഞ്ഞെടുപ്പ്​ കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡൻറ്​ യു.കെ. സെയ്ത്​​ അധ്യക്ഷത വഹിച്ചു. സാജിദ് കോമത്ത്, സി.ടി. ഖാലിദ്, എ. അബ്​ദുൽ അസീസ്‌, അലാവുദ്ദീൻ, കെ.പി. ഷബീർ, എ.സി.എം. ഷംസുദ്ദീൻ, മിസ്അബ് ഷിബിലി, മുഹമ്മദ്‌ ഷമീം, സഫ്രീൻ ഫർഹാൻ, കെ. മുഹമ്മദ്‌ ഫിറോസ്, കെ.കെ. മുഹമ്മദ്‌ ഷഫീഖ്​ എന്നിവർ സംസാരിച്ചു. പ്രസിഡൻറ് പി.എം. അബ്​ദുൽ നാസിർ സ്വാഗതവും സെക്രട്ടറി എ.പി. അജ്​മൽ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.