പ്ലസ് ​ടു: മുഴുവൻ മാർക്കും നേടി അഭിമാനമായി ആൻമരിയ ഷാജി

ഇരിട്ടി: ഗസല്‍ ആലാപനത്തില്‍ സംസ്ഥാന സ്‌കൂള്‍ കലോത്സവത്തില്‍ രണ്ടാംസ്ഥാനം നേടിയതിനു പിന്നാല പ്ലസ് ​ടു ഹ്യുമാനിറ്റീസ് ഗ്രൂപ്പില്‍ 1200ല്‍ 1200 മാര്‍ക്കും നേടി നാടി‍ൻെറ അഭിമാന പ്രതിഭയായിരിക്കുകയാണ് അങ്ങാടിക്കടവ് സേക്രഡ്​ ഹാർട്ട് ഹയർസെക്കൻഡറി സ്​കൂളിലെ പ്ലസ്​ടു വിദ്യാർഥിനി ആൻമരിയ ഷാജി. വെളിമാനം സൻെറ്​ സെബാസ്​റ്റ്യൻസ്‌ ഹയർസെക്കൻഡറി സ്​കൂള്‍ പ്രിൻസിപ്പൽ കുന്നോത്ത് കുഴിമണ്ണിൽ ഹൗസിൽ ഷാജി കെ. ചെറിയാ‍ൻെറയും കുന്നോത്ത് സൻെറ് ജോസഫ്സ്​ യു.പി സ്​കൂൾ അധ്യാപിക ജെസി ജോർജി‍ൻെറയും രണ്ടാമത്തെ മകളാണ്​. പഠനത്തോടൊപ്പം ചെറുപ്രായത്തിൽ തന്നെ നൃത്തത്തിലും മറ്റ് കലാ, സാംസ്‌കാരിക പ്രവർത്തനങ്ങളിലും സജീവമാണ്​ ആൻമരിയ. കുന്നോത്ത് സൻെറ്​ ജോസഫ്സ്​ ഹയർ സെക്കൻഡറി സ്​കൂളിൽ നിന്നും എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയത്തിലും എ പ്ലസ് കരസ്ഥമാക്കിയാണ് ഹയർ സെക്കൻഡറി പഠനത്തിനായി അങ്ങാടിക്കടവിലെത്തിയത്. ആൻമരിയ ഷാജിയെ സ്​കൂൾ പ്രിൻസിപ്പൽ കെ.ജെ. ഫ്രാൻസിസ്, പി.ടി.എ പ്രസിഡൻറ്​ സിബി വാഴക്കാല എന്നിവരുടെ നേതൃത്വത്തിൽ അധ്യാപകരും രക്ഷിതാക്കളും അഭിനന്ദിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.