തെരുവുകളിൽ എസ്.എഫ്.ഐ പാഠശാലകൾ

കണ്ണൂർ: ലോക്​ഡൗണി‍ൻെറ പശ്ചാത്തലത്തിൽ സി.ബി.എസ്.ഇ സിലബസ് ചുരുക്കുന്നതി‍ൻെറ ഭാഗമായി ഭരണഘടനാപരമായ ആശയങ്ങൾ ഉൾപ്പെട്ടിട്ടുള്ള പാഠഭാഗങ്ങൾ ഒഴിവാക്കിയതിൽ പ്രതിഷേധിച്ച് എസ്.എഫ്.ഐ ജില്ല കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിൽ 1000 തെരുവ് പാഠശാലകളിലൂടെ ഒഴിവാക്കിയ പാഠഭാഗങ്ങളെ കുറിച്ചുള്ള ക്ലാസുകൾ സംഘടിപ്പിച്ചു. ജില്ലതല ഉദ്ഘാടനം ചെറുകുന്ന് തറയിൽ കേന്ദ്ര കമ്മിറ്റി അംഗം എ.പി. അൻവീർ ഉദ്ഘാടനം ചെയ്തു. ജിജു ഇരിണാവ് അധ്യക്ഷ വഹിച്ചു. പഴയങ്ങാടിയിൽ ജില്ല പ്രസിഡൻറ് സി.പി. ഷിജു ഉദ്ഘാടനം ചെയ്തു. കതിരൂരിൽ സംസ്ഥാന കമ്മിറ്റി അംഗം മുഹമ്മദ്‌ ഫാസിൽ ഉദ്ഘാടനം ചെയ്തു. പയ്യന്നൂരിൽ എ.വി. രഞ്ജിത്ത്, പെരിങ്ങോത്ത് ജില്ല ജോയിൻറ്​ സെക്രട്ടറി എ. അഖിൽ എന്നിവർ ഉദ്ഘാടനം ചെയ്തു. കൂത്തുപറമ്പിൽ വി. ഷിജിത്ത് ഉദ്ഘാടനം ചെയ്തു. പാനൂരിൽ പി.എസ്​. സഞ്ജീവ് ഉദ്ഘാടനം ചെയ്തു. തളിപ്പറമ്പിൽ ഐ. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. അഞ്ചരക്കണ്ടിയിൽ വി.വി. പ്രജീഷ് ഉദ്ഘാടനം ചെയ്തു. പേരാവൂരിൽ കെ.കെ. ശ്രീജിത്ത്‌ ഉദ്ഘാടനം ചെയ്തു. ആലക്കോട് അഭിജിത്ത്, എടക്കാട് വൈഷ്ണവ് മഹേന്ദ്രൻ, ഇരിട്ടിയിൽ സാരംഗ്, മയ്യിലിൽ മിഥുൻ എന്നിവരും ഉദ്ഘാടനം ചെയ്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.