പ്രതിഷേധ സമരം

പുതിയതെരു: ചിറക്കൽ പഞ്ചായത്തിലെ കാട്ടാമ്പള്ളിയിൽ കണ്ണൂർ ബ്ലോക്ക് പഞ്ചായത്ത് വൻ വിലകൊടുത്ത് വാങ്ങിയ ചതുപ്പുഭൂമി ഇടപാടിൽ അഴിമതി ആരോപിച്ച്​ ചിറക്കൽ പഞ്ചായത്ത് മുസ്​ലിം ലീഗ് കമ്മിറ്റി സമരം നടത്തി. മുസ്​ലിം ലീഗ് അഴീക്കോട് മണ്ഡലം കമ്മിറ്റി പ്രസിഡൻറ് കെ.വി. ഹാരിസ് ഉദ്ഘാടനം ചെയ്​തു. വിജിലൻസ് അന്വേഷണം നടത്തി സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്ന്​ മുസ്​ലിം ലീഗ് ചിറക്കൽ പഞ്ചായത്ത് കമ്മിറ്റി ആവശ്യപ്പെട്ടു. അഴീക്കോട് മണ്ഡലം വൈസ് പ്രസിഡൻറ് പി.എം. മുഹമ്മദ് കുഞ്ഞി ഹാജി, ചിറക്കൽ പഞ്ചായത്ത് പ്രസിഡൻറ് ഹാജി അബ്​ദുല്ല മൗലവി, ജനറൽ സെക്രട്ടറി മഹമൂദ് കാട്ടാമ്പള്ളി, വനിത ലീഗ് അഴീക്കോട് മണ്ഡലം പ്രസിഡൻറ് എസ്. സുജീറ, ചിറക്കൽ പഞ്ചായത്ത്​ അംഗങ്ങളായ സി.പി. ജലാലുദ്ദീൻ, കെ.വി. സാജി തുടങ്ങിയവർ സംസാരിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.