വായന പക്ഷാചരണ സമാപനവും അനുമോദനവും

പയ്യന്നൂർ: യുനീക്ക് ഗ്രന്ഥാലയം ആൻഡ്​ വായനശാല വായന പക്ഷാചരണത്തി​ൻെറ സമാപനത്തോടനുബന്ധിച്ച് ഐ.വി. ദാസ് അനുസ്മരണവും താലൂക്ക് ലൈബ്രറി കൗൺസിൽ ലോക് ഡൗൺ സമയത്ത് സംഘടിപ്പിച്ച ഓൺലൈൻ കാവ്യാലാപന മത്സരത്തിൽ ജൂനിയർ വിഭാഗത്തിൽ ഒന്നാം സ്ഥാനം നേടിയ യുനീക്ക് ഗ്രന്ഥാലയത്തിലെ തേജ അനിലിനുള്ള അനുമോദനവും സംഘടിച്ചിച്ചു. ലൈബ്രറി കൗൺസിൽ ജില്ല കമ്മിറ്റി അംഗം വൈക്കത്ത് നാരായണൻ മാസ്​റ്റർ അനുസ്മരണ പ്രഭാഷണവും സമ്മാനദാനവും നിർവഹിച്ചു. കെ.വി. പത്മനാഭൻ, പി. രാമചന്ദ്രൻ മാസ്​റ്റർ, പി. രമേശൻ, വി. ഓമന എന്നിവർ സംസാരിച്ചു. തേജ അനിൽ അനുമോദനത്തിന് മറുപടി പറഞ്ഞു. കോവിഡ് പ്രോട്ടോകോൾ അനുസരിച്ച് നടന്ന പരിപാടിയിൽ കെ.പി. ചന്ദ്രൻ അധ്യക്ഷത വഹിച്ചു. കെ.വി. സത്യനാഥൻ സ്വാഗതവും സി.ടി. മോഹനൻ നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.