കണ്ണൂർ: അഴിമതി ആരോപണങ്ങൾക്കും കള്ളക്കടത്തു ബന്ധത്തിനും സംശയിക്കപ്പെടുന്ന ഐ.ടി വകുപ്പുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളെയും കുറിച്ച് ഹൈകോടതി സിറ്റിങ് ജഡ്‌ജിയെ കൊണ്ട് അന്വേഷിക്കണമെന്ന് ഇന്ത്യൻ സോഷ്യലിസ്റ്റ് പാർട്ടി സംസ്ഥാന സെക്രേട്ടറിയറ്റ് അവശ്യപ്പെട്ടു. മുഖ്യമന്ത്രിയുടെ ഓഫിസിനെ സംശയത്തിൻെറ മുൾമുനയിൽ നിർത്തുന്ന ആരോപണങ്ങൾ ഗൗരവമായി കാണണം. സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ മാതൃകാപരമായി ശിക്ഷിക്കണമെന്നും ആവശ്യപ്പെട്ടു. യോഗത്തിൽ ചെയർമാൻ അഡ്വ. തമ്പാൻ തോമസ് അധ്യക്ഷത വഹിച്ചു. കായിക്കര ബാബു, മനോജ് ടി. സാരംഗ്, ടോമി മാത്യു, എൻ. റാം, സി.പി. ജോൺ, കെ. ശശികുമാർ, പി. അലക്‌സാണ്ടർ, ബഷീർ കാട്ടുകുളം, ജോൺ പെരുവന്താനം, അഡ്വ. എൻ.എം. വർഗീസ്, സാജിദ്ഖാൻ പനവേലിൽ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.