ഒളകര വനമേഖലയിൽ വ്രണം ബാധിച്ച ആനക്കൊപ്പം

വടക്കഞ്ചേരി: രണ്ട് കാട്ടാനകൾകൂടി കൃഷിയിടത്തിലേക്കിറങ്ങി. ബുധനാഴ്ച രാവിലെയാണ് പിട്ടുകാരി കുളമ്പ് പതിനാറിൽ മൂന്ന് കാട്ടാനകളെ കണ്ടത്. ലിറ്റിൽ ഫ്ലവർ എസ്​റ്റേറ്റിൻെറ സമീപത്തുള്ള മൂലങ്കോട് വാസു സൺസിൻെറ തോട്ടത്തിലാണ് കാട്ടാനകൾ നിലയുറപ്പിച്ചിരിക്കുന്നത്. അടിവയറ്റിൽ മാംസം തൂങ്ങി നിൽക്കുന്ന നിലയിൽ വ്രണവുമായി കഴിഞ്ഞ ദിവസം കാട്ടാനയെ കണ്ടിരുന്നു. രണ്ട് ദിവസത്തിന് ശേഷം മറ്റ് രണ്ട് ആനകൾക്കൊപ്പം നിലയുറപ്പിച്ചിരിക്കുകയാണ്​. അസുഖബാധിതനായ ആനക്ക്​ സംരക്ഷണം നൽകുന്നതിനാണ് മറ്റ് രണ്ട് ആനകൾ നിൽക്കുന്നതെന്നാണ് വനം വകുപ്പ് അധികൃതരുടെ നിഗമനം. കാട്ടാനകളെ നിരീക്ഷിക്കാൻ പോയ വനം വകുപ്പ് വാച്ചറെ ആന ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തു. ആനയിൽ നിന്ന്​ രക്ഷ നേടാൻ ഓടുന്നതിനിടെ വീണ് ഇയാൾക്ക് നിസാര പരിക്കേൽക്കുകയും ചെയ്തു. അസുഖബാധിതനായ ആനയെ പരിശോധിക്കുന്നതിനു വേണ്ടി വ്യാഴാഴ്ച വനം വകുപ്പിൻെറ കീഴിലുള്ള വെറ്ററിനറി ഡോക്ടർമാർ എത്തും. വനം വകുപ്പ് അധികൃതരുടെ നിരീക്ഷണത്തിലാണ് ഇപ്പോൾ ആനകൾ ഉള്ളത്. ഇതിന് സമീപത്ത് തന്നെ നിൽക്കുകയാണെങ്കിലേ ഡോക്ടർമാർ വന്നിട്ട് കാര്യമുള്ളൂ. വനത്തിലേക്ക് കയറിപ്പോയാൽ പിന്നീട് ആനയെ കാണാൻ തന്നെ ബുദ്ധിമുട്ടാകും. വ്യാഴാഴ്ച രാവിലെ വനം വകുപ്പ് അധികൃതരുടെ റിപ്പോർട്ടിൻെറ അടിസ്ഥാനത്തിലായിരിക്കും ഡോക്ടർമാരെത്തുക. ഡോക്ടർമാർ വന്നാലും അസുഖബാധിതനായ ആനയോടൊപ്പം മറ്റ് രണ്ട് ആനകൾ കൂടി ഉള്ളതിനാൽ പരിശോധിക്കുന്നത് ബുദ്ധിമുട്ടായിരിക്കും. പ്രാഥമിക പരിശോധനക്ക് ശേഷം അസുഖം സാരമുള്ളതാണെങ്കിൽ മയക്കുവെടി ​െവച്ച് തളച്ച ശേഷം മാത്രമേ ചികിത്സ തുടങ്ങാൻ കഴിയുകയുള്ളൂ. കഴിഞ്ഞ മാസം ഒമ്പതിനാണ് ഒളകര വനമേഖലയിൽ അസുഖബാധിതയായ കാട്ടാനയെ കണ്ടത്. പിന്നീട് കാട്ടിലേക്ക് പോയ ആന കഴിഞ്ഞ തിങ്കളാഴ്ചയാണ് വീണ്ടും നാട്ടിലേക്കിറങ്ങിയത്. (ചിത്രം :ഇമെയിൽ) pew41

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.