ഷൊർണൂർ: ആക്രിസാധനങ്ങളോടൊപ്പം അവിചാരിതമായി ലഭിച്ചതുമുതൽ വേദനിക്കാൻ തുടങ്ങിയതാണ് രായിൻെറ മനസ്സ്. നഷ്്ടപ്പെട്ട ഈ സ്വർണത്തിൻെറ ഉടമയുടെ സങ്കത്തിൻെറ ആഴം തന്നെയാണ് രായിനെ ദിവസങ്ങളോളം വേട്ടയാടിയത്. അന്നുമുതൽ തുടങ്ങിയതാണ് ഉടമസ്ഥനെ കണ്ടെത്താനുള്ള രായിൻെറയും പൊലീസിൻെറയും അന്വേഷണം. ഒടുവിൽ രായിൻ തന്നെ കണ്ടെത്തി ആ സ്വർണത്തിൻെറ ഉടമയെ. ഉടമയുടെ മുഖത്തെ ആശ്വാസം കണ്ടതോടെ രായിൻ മനസ്സറിഞ്ഞ് സന്തോഷിച്ചു. രായിൻെറ മനസ്സിൻെറ സ്വർണത്തിളക്കവും 916 പരിശുദ്ധിയും നാട് കണ്ടറിഞ്ഞു. പഴയ സാധനങ്ങൾ ശേഖരിച്ച് വിൽക്കുന്ന വല്ലപ്പുഴ കുറുവട്ടൂർ മനമുള്ളി വീട്ടിൽ രായിനാണ് ലഭിച്ച മൂന്നര പവൻ ആഭരണങ്ങളുടെ ഉടമയെ കണ്ടെത്തിയത്. ഒരാഴ്ച മുമ്പാണ് രായിന് ആക്രിസാധനങ്ങൾക്കിടയിൽനിന്ന് മൂന്ന് ചെയിനുകളും രണ്ട് മോതിരവും ഉൾപ്പെടെ മൂന്നര പവൻ വരുന്ന ആഭരണങ്ങൾ ലഭിച്ചത്. വൈകാതെ തന്നെ ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്തി ഇൻസ്പെക്ടർ കെ. ഹരീഷിനെ ആഭരണങ്ങൾ ഏൽപിക്കുകയും ചെയ്തു. ഇതുസംബന്ധിച്ച വാർത്ത പത്രങ്ങളിൽ വന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ഉടമ എത്താത്ത സാഹചര്യത്തിൽ രായിൻതന്നെ അന്വേഷിച്ച് ഇറങ്ങി. ആക്രിസാധനങ്ങൾ ശേഖരിച്ച ഇടങ്ങളിലെല്ലാം ആഭരണങ്ങളുടെ ഉടമയെ കണ്ടെത്താനുള്ള ശ്രമവുമായി രായിൻ വീണ്ടുമെത്തി. ദിവസങ്ങളോളം നീണ്ട അന്വേഷണത്തിനിടെ പനമണ്ണ സൗത്തിലെ കുണ്ടുകുളങ്ങര നന്ദകുമാറിൻെറ വീട്ടിലുമെത്തി. രായിൻ നന്ദകുമാറിനോട് വിവരം പറഞ്ഞു. ഒരുവർഷം മുമ്പ് തൻെറ വീട്ടിലെ ആഭരണങ്ങൾ നഷ്ടപ്പെട്ടിരുന്നതായി നന്ദകുമാർ അറിയിച്ചു. രായിൻ ആഭരണം സംബന്ധിച്ച വിശദാംശങ്ങൾ ചോദിച്ചു മനസ്സിലാക്കിയ ശേഷം ഷൊർണൂർ പൊലീസ് സ്റ്റേഷനിലെത്താൻ നന്ദകുമാറിനോട് പറയുകയായിരുന്നു. കഴിഞ്ഞ ദിവസം നന്ദകുമാറും ഭാര്യയും പൊലീസ് സ്റ്റേഷനിലെത്തി. നഷ്ടപ്പട്ട ആഭരണങ്ങളുടെ അടയാളങ്ങളും വിശദാംശങ്ങളം അവരിൽനിന്ന് ശേഖരിച്ച പൊലീസ് ഉടമകൾ അവരാണെന്ന വ്യക്തമായ സാഹചര്യത്തിൽ രായിനെ കൊണ്ടുതന്നെ ആഭരണങ്ങൾ ഉടമകൾക്ക് കൈമാറി. CAP: ആക്രിസാധനങ്ങൾ ശേഖരിക്കുന്നതിനിടെ ലഭിച്ച മൂന്നര പവൻ ആഭരണം കുറുവട്ടൂർ സ്വദേശി രായിൻ ഉടമകൾക്ക് കൈമാറുന്നു pew33
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.