സമ്പർക്കവ്യാപനം കണ്ടെത്താൻ ആൻറിജൻ ടെസ്​റ്റ്​ ഉടൻ

പാലക്കാട്​: കോവിഡ്​ വ്യാപനം ക​ണ്ടെത്താനുള്ള ആൻറിജൻ ടെസ്​റ്റ്​ ജില്ലയിൽ ഉടൻ തുടങ്ങും. ഇതിനായി 3000 കിറ്റുകൾ ലഭിച്ചു. സമൂഹ വ്യാപനം അറിയാൻ ആർ.ടി.പി.സി.ആർ ടെസ്​റ്റിന്​ പകരമായാണ്​ ആൻറിജൻ പരിശോധന നടത്തുന്നത്​. ഇതിനായി ഡോക്​ടർമാർക്കും ടെക്​നീഷ്യൻമാർക്കും പരിശീലനം ആരംഭിച്ചു. ആൻറിജൻ ടെസ്​റ്റ്​ വഴി മണിക്കൂറുകൾക്കുള്ളിൽ ഫലം അറിയാനാവും. സമ്പർക്ക വ്യാപനം സംശയിക്കപ്പെടുന്ന പ്രദേശങ്ങളിലാണ്​ ആൻറിജൻ ടെസ്​റ്റ്​ നടത്തുക. ഘട്ടം ഘട്ടമായിട്ടായിരിക്കും പരിശോധന. മൂക്കിൽനിന്ന്​ ശേഖരിക്കുന്ന സ്രവം പരിശോധിച്ച്​ അര മണിക്കൂറിനുള്ളിൽ ഫലമറിയാനാവും. റിസൾട്ട്​ പോസിറ്റിവ്​ ആണെങ്കിൽ കോവിഡ്​ ബാധിതനാണെന്ന്​ ഉറപ്പിക്കാം. നെഗറ്റീവ്​ ആയിട്ടും രോഗലക്ഷണം ഉണ്ടെങ്കിൽ ആർ.ടി.പി.സി.ആർ ടെസ്​റ്റിന്​ വിടും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.