സർക്കാർ പ്രവാസികളെ വഞ്ചിച്ചു -ഷാഫി പറമ്പിൽ ​

ചെർപ്പുളശ്ശേരി: പ്രവാസലോകത്ത് ദുരിതം അനുഭവിക്കുന്ന പ്രവാസികളെ പിണറായി സർക്കാർ വഞ്ചിക്കുകയാണെന്ന് യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറ്​ ഷാഫി പറമ്പിൽ എം.എൽ.എ. ചെർപ്പുളശ്ശേരിയിൽനിന്ന്​ ആരംഭിച്ച യൂത്ത്‌ കോൺഗ്രസ് ജില്ല പ്രസിഡൻറ് ഫിറോസ് ബാബു നയിക്കുന്ന ജസ്​റ്റിസ്​ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. നിയോജക മണ്ഡലം പ്രസിഡൻറ്​ പി. സുബീഷ് അധ്യക്ഷത വഹിച്ചു. കെ.പി.സി.സി വൈസ് പ്രസിഡൻറ്​ സി.പി. മുഹമ്മദ് ഫ്ലാഗ് ഓഫ് ചെയ്തു. ജില്ല പ്രസിഡൻറ്​ ടി.എച്ച്. ഫിറോസ് ബാബു, പി.പി. വിനോദ് കുമാർ, നഗരസഭ ചെയർപേഴ്‌സൻ ശ്രീലജ വാഴക്കുന്നത്ത്, ടി. ഹരിശങ്കർ, ഒ. ഫാറൂക്ക്, ടി.കെ. ഷൻഫി തുടങ്ങിയവർ സംസാരിച്ചു. മാർച്ച് വൈകീട്ട്​ പട്ടാമ്പിയിൽ സമാപിച്ചു. (ചിത്രം : യൂത്ത് കോൺഗ്രസ് സംഘടിപ്പിച്ച ജസ്​റ്റിസ് മാർച്ച് ചെർപ്പുളശ്ശേരിയിൽ ഷാഫി പറമ്പിൽ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു pew17

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.