ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക് വിലക്ക്

മലപ്പുറം: കോവിഡ് പ്രതിരോധത്തി​ൻെറ ഭാഗമായി മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴി​െല ക്ഷേത്രങ്ങളില്‍ കര്‍ക്കിടക വാവിനോടനുബന്ധിച്ചുള്ള ബലിതര്‍പ്പണ ചടങ്ങുകള്‍ക്ക്് സമ്പൂര്‍ണ വിലക്ക് ഏര്‍പ്പെടുത്തിയതായി ബോര്‍ഡ് കമീഷണര്‍ അറിയിച്ചു. സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളില്‍ ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തും. കൊതുക് നിവാരണം; ഇന്ന്​ ഉറവിട നവീകരണം മലപ്പുറം: ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ തുടങ്ങിയ രോഗപ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി എല്ലാ സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളിലും കൊതുക് നിവാരണത്തിനായി വ്യാഴാഴ്​ച ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്ന് ജില്ല മെഡിക്കല്‍ ഓഫിസര്‍ ഡോ. കെ. സക്കീന അറിയിച്ചു. കോവിഡി​ൻെറ പശ്ചാത്തലത്തില്‍ ഭാഗികമായി അടച്ച സര്‍ക്കാര്‍/സ്വകാര്യ സ്ഥാപനങ്ങളില്‍ കൂത്താടികളുടെ സാന്നിധ്യം ആരോഗ്യവകുപ്പ് നടത്തിയ പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഉറവിട നശീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത്. ജില്ലയിലെ എല്ലാ സര്‍ക്കാര്‍, സ്വകാര്യസ്ഥാപനങ്ങളും ഉറവിട നശീകരണ കാമ്പയിന്‍ ഏറ്റെടുത്ത് നടത്തണമെന്നും ജില്ല മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.