ജില്ലയിലെ തീരദേശത്തെ അഞ്ച്​ സ്‌കൂളുകളുടെ കെട്ടിട നിര്‍മാണോദ്ഘാടനം ഇന്ന്​

മലപ്പുറം: ജില്ലയിലെ തീരദേശത്തെ അഞ്ച്​ സ്‌കൂളുകളിലെ പുതിയ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനം വ്യാഴാഴ്​ച വൈകീട്ട് മൂന്നിന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിക്കും. പരപ്പനങ്ങാടി ചെട്ടിപ്പടി ഗവ. എല്‍.പി സ്‌കൂള്‍, കൂട്ടായി നോര്‍ത്ത് ഗവ. മോഡല്‍ എല്‍.പി സ്‌കൂള്‍, പുറത്തൂര്‍ ഗവ. യു.പി സ്‌കൂള്‍, അരിയല്ലൂര്‍ ഗവ. യു.പി സ്‌കൂള്‍, വള്ളിക്കുന്ന് ഗവ. എല്‍.പി സ്‌കൂള്‍ തുടങ്ങിയ സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മാണോദ്ഘാടനമാണ് മുഖ്യമന്ത്രി നിര്‍വഹിക്കുന്നത്. കോവിഡ് കണ്ടെയിൻമൻെറ്​ സോണില്‍ ഉള്‍പ്പെട്ടതിനാല്‍ പദ്ധതിയിലുള്ള താനൂര്‍ മാപ്പിള എല്‍.പി സ്‌കൂളി​ൻെറയും വെളിയങ്കോട് ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂളി​ൻെറയും നിര്‍മാണോദ്ഘാടനം മാറ്റിവച്ചു. സംസ്ഥാനത്ത് ഫിഷറീസ് വകുപ്പ് കിഫ്ബി ധനസഹായത്തോടെ 56 സര്‍ക്കാര്‍ സ്‌കൂളുകള്‍ക്കാണ് പുതിയ കെട്ടിടം നിര്‍മിക്കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.