വൈദ്യര്‍ അക്കാദമിയുടെ സേവനം ഓണ്‍ലൈനില്‍

കൊണ്ടോട്ടി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി കോഴിക്കോട് വിമാനത്താവളം, കരിപ്പൂര്‍ ഹജ്ജ് ഹൗസ് എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്ന ആരോഗ്യ വകുപ്പിലെ ജീവനക്കാര്‍ക്ക് താമസിക്കാനായി കൊണ്ടോട്ടി മഹാകവി മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമിയിലെ ഓഡിറ്റോറിയവും അനുബന്ധ സൗകര്യങ്ങളും വിട്ടുകൊടുത്തിരിക്കുന്നതിനാല്‍ അക്കാദമിയിലെ അറബി മലയാളം റിസര്‍ച്ച് ലൈബ്രറിയില്‍ ഉള്‍പ്പെടെ ഇനിയൊരറിയിപ്പുണ്ടാകുംവരെ പൊതുജനങ്ങള്‍ക്ക് പ്രവേശനമുണ്ടായിരിക്കില്ലെന്ന് സെക്രട്ടറി അറിയിച്ചു. 9207173451 എന്ന വാട്സ്ആപ് നമ്പറില്‍ വൈദ്യര്‍ അക്കാദമിയുടെ ഓണ്‍ലൈന്‍ സേവനം ലഭിക്കും. ഫോണ്‍: 0483 271 1432.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.