അനസ് വന്നു; നിഹ്മയുടെ കാത്തിരിപ്പിന് എ പ്ലസ് മധുരം

മലപ്പുറം: എസ്.എസ്.എൽ.സി പരീക്ഷയിൽ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടിയാൽ എന്ത് സമ്മാനം വേണം എന്ന ഫുട്ബാൾ കമ്പക്കാരായ ആങ്ങളമാരോട് നിഹ്മ ആഗ്രഹം തുറന്നുപറഞ്ഞു: 'അനസ് എടത്തൊടികയെ പരിചയപ്പെടുത്തിത്തരണം'. പരീക്ഷാഫലം വന്നപ്പോൾ മൊറയൂർ വി.എച്ച്.എം.എച്ച്.എസിലെ മിടുക്കിക്കുട്ടിക്ക് ഫുൾ എ പ്ലസ്. ഇതോടെ പ്രദേശത്തെ ഫുട്ബാൾ സംഘാടകനായ അസീസ് അസി അന്താരാഷ്​ട്ര ഫുട്ബാൾ താരത്തെ കൊണ്ടുവരുന്ന ദൗത്യം ഏറ്റെടുത്തു. വിവരമറിഞ്ഞപ്പോൾ അനസിനും സന്തോഷം. കൊച്ചു ആരാധികയെ കാണാൻ അനസ് ഇവരുടെ വീട്ടിലെത്തി. മൊറയൂർ താന്നിക്കൽ ബസാറിലെ നാസർ-അസീമ ദമ്പതികളുടെ മകളാണ് നിഹ്മ. നേരിട്ട് അഭിനന്ദിക്കൽ ത​ൻെറ കടമ കൂടിയാണെന്നായിരുന്നു അനസി​ൻെറ പ്രതികരണം. കുടുംബാംഗങ്ങൾ വലിയ സ്വീകരണം ഒരുക്കി താരത്തിന്. കുട്ടികളോടൊപ്പം പന്ത് തട്ടിയും ഇളയ തലമുറക്ക് ഉപദേശങ്ങളും നൽകിയാണ് അനസ് മടങ്ങിയത്. m3rs1 anas മൊറയൂർ താന്നിക്കൽ ബസാറിലെ വീട്ടിലെത്തിയ അനസ് എടത്തൊടികക്ക് നിഹ്മ മധുരം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.