പ്രതിയോഗികളെ ഇല്ലാതാക്കാൻ നടത്തുന്ന സി.പി.എം നിലപാട്​ തിരിഞ്ഞുകൊത്തുന്നു - അനിൽകുമാർ എം.എൽ.എ

പ്രതിയോഗികളെ ഇല്ലാതാക്കാൻ നടത്തുന്ന സി.പി.എം നിലപാട്​ തിരിഞ്ഞുകൊത്തുന്നു -എ.പി. അനിൽകുമാർ മലപ്പുറം: രാഷ്​ട്രീയ പ്രതിയോഗികളെ ഇല്ലാതാക്കാൻ ഏതുമാർഗവും സ്വീകരിക്കുക എന്ന സി.പി.എം നിലപാട്‌ ഇന്ന് സി.പി.എമ്മിനെ തന്നെ തിരിഞ്ഞുകൊത്തുകയാ​െണന്ന്​ മുൻ മന്ത്രി എ.പി. അനിൽകുമാർ എം.എൽ.എ പറഞ്ഞു. സ്വർണക്കടത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട്‌ ജില്ല കോൺഗ്രസ്​ കമ്മിറ്റി കലക്​ടറേറ്റിന്​ മുന്നിൽ സംഘടിപ്പിച്ച ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അ​ദ്ദേഹം. ഡി.സി.സി പ്രസിഡൻറ്​ അഡ്വ. വി.വി. പ്രകാശ്‌ അധ്യക്ഷത വഹിച്ചു. ജില്ല യു.ഡി.എഫ്‌ ചെയർമാൻ പി.ടി. അജയ്‌ മോഹൻ, കെ.പി. അബ്​ദുൽ മജീദ്‌, ഇ. മുഹമ്മദ്‌ കുഞ്ഞി, വീക്ഷണം മുഹമ്മദ്‌, പി.സി. വേലായുധൻകുട്ടി, സക്കീർ പുല്ലാര, അജീഷ്‌ എടാലത്ത്‌, അസീസ്‌ ചീരാൻതൊടി, സമദ്‌ മങ്കട എന്നിവർ സംസാരിച്ചു. m3ma2

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.