ടി.വി വിതരണോദ്ഘാടനം

തലശ്ശേരി: ഓൺലൈൻ പഠനസൗകര്യങ്ങളില്ലാത്ത കുട്ടികൾക്ക് പൊതുകേന്ദ്രത്തിൽ ടെലിവിഷൻ സജ്ജമാക്കി. സമഗ്രശിക്ഷ കേരള തലശ്ശേരി നോർത് ബി.ആർ.സിയുടെ നേതൃത്വത്തിലാണ് പഠനസൗകര്യം ഒരുക്കുന്നത്. ടെലിവിഷൻ വിതരണ പരിപാടിയുടെ ഉപജില്ലതല ഉദ്ഘാടനം കതിരൂർ ആണിക്കാംപൊയിൽ അംഗൻവാടിയിൽ ജില്ല പഞ്ചായത്തംഗം കാരായി രാജൻ നിർവഹിച്ചു. വാർഡ് അംഗം എ. സജിത്ത് അധ്യക്ഷത വഹിച്ചു. തലശ്ശേരി നോർത് ബി.പി.സി സി. ജലചന്ദ്രൻ പദ്ധതി വിശദീകരണം നടത്തി. എച്ച്.എം ഫോറം സെക്രട്ടറി കെ. ഷീജിത്ത്, കെ.എസ്.ടി.എ സബ് ജില്ല പ്രസിഡൻറ് എ.കെ. സുരേഷ്, ഹെഡ്മാസ്​റ്റർ ടി.കെ. മനോജ് കുമാർ, അംഗൻവാടി വർക്കർ വി. ബിന്ദു എന്നിവർ സംസാരിച്ചു. പടം.....TLY TELEVISION.............സമഗ്രശിക്ഷ കേരള തലശ്ശേരി നോർത് ബി.ആർ.സിയുടെ ടെലിവിഷൻ വിതരണ പരിപാടിയുടെ ഉപജില്ലതല ഉദ്ഘാടനം ജില്ല പഞ്ചായത്ത് അംഗം കാരായി രാജൻ നിർവഹിക്കുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.