പാലക്കാട്: കർഷകസംഘത്തിൻെറ ആഭിമുഖ്യത്തിൽ കിടാരികളെ വളർത്തുന്ന പദ്ധതിയുടെ ഭാഗമായി സബ്ജയിൽ വളപ്പിൽ തീറ്റപ്പുൽ കൃഷി ആരംഭിച്ചു. ക്ഷീരവകുപ്പിൻെറ സഹകരണത്തോടെയാണ് പദ്ധതി ആവിഷ്കരിക്കുന്നത്. ഡെപ്യൂട്ടി ഡയറക്ടർ ജയസുജീഷ് നടീൽവസ്തുക്കൾ ജയിൽ സൂപ്രണ്ടിന് കൈമാറി. ആദ്യ നടീലും നടത്തി. 45 ദിവസത്തിനകം വിളവെടുക്കാവുന്ന പുല്ലിനമാണ് കൃഷിയിറക്കുന്നത്. കർഷകസംഘം സെക്രട്ടറി ജോസ് മാത്യൂസ്, അകത്തേത്തറ ക്ഷീരസംഘം പ്രസിഡൻറ് കെ. ജയകൃഷ്ണൻ, ക്ഷീരവികസന ഓഫിസർ എം.എസ്. അഫ്സ, സംഘം സെക്രട്ടറി കെ.എ. ശോഭന, സുരേഷ് കുമാർ എന്നിവർ സംസാരിച്ചു. ജയിൽ സൂപ്രണ്ട് അനിൽകുമാർ കെ. നന്ദി പ്രകാശിപ്പിച്ചു. സൂപ്രണ്ട് ദിനേശ് ബാബു, മിനി, രതി മുരളീകൃഷ്ണൻ എന്നിവർ പങ്കെടുത്തു. ക്ഷീര വികസന വകുപ്പിൻെറ ആഹ്വാനപ്രകാരം കുമരന്നൂർ സംഘം ജൈവപച്ചക്കറി കൃഷി ചെയ്ത് വിളവെടുത്ത ഒരു ബാഗ് വെണ്ട ജയിൽ സൂപ്രണ്ടിന് സൗജന്യമായി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.