അധികൃതർ കണ്ണടച്ചു; കാശുമുടക്കി കുഴിയടച്ച്​ വാർഡ്​ അംഗം

മാത്തൂർ: അധികൃതർ അവഗണിച്ച കുഴൽമന്ദം-മാത്തൂർ ദേശീയപാത ബൈപാസ് റോഡിലെ കുഴികൾ വാർഡ് അംഗം സ്വന്തം ചെലവിൽ അടച്ചു. പഞ്ചായത്ത്​ അംഗവും ഡി.സി.സി സെക്രട്ടറിയും കർഷക കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയുമായ ജി. ശിവരാജ‍​ൻെറ നേതൃത്വത്തിലാണ് ക്വാറി വേസ്​റ്റ്​ എത്തിച്ച് മാത്തൂർ ചുങ്കമന്ദം മുതൽ അഗ്രഹാരം വരെ കുഴികളടച്ചത്. റോഡ് അറ്റകുറ്റപ്പണി നടത്താത്ത അധികൃതരുടെ അവഗണനക്കെതിരെ പലതവണ പ്രതിഷേധം നടത്തിയിട്ടും പരിഹാരം കാണാത്തതിനാലാണ് നേരിട്ടിറങ്ങിയതെന്ന്​ അദ്ദേഹം പറഞ്ഞു. കുഴികൾ അടക്കാൻ ശിവരാജനൊപ്പം പി.വി. പങ്കജാക്ഷൻ, പ്രിയ കുമാരൻ മറ്റ് കോൺഗ്രസ് പ്രവർത്തകരും എത്തി. ഫോട്ടോ: pew PRLY1 തകർന്ന മാത്തൂർ-കുഴൽമന്ദം റോഡ് പഞ്ചായത്ത്​ അംഗത്തിൻെറ നേതൃത്വത്തിൽ അറ്റകുറ്റപ്പണി നടത്തുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.