കഞ്ചാവ്​ വിൽപന: പ്രതിക്ക്​ രണ്ട്​ വർഷം കഠിന തടവ്​

പാലക്കാട്​: കഞ്ചാവ്​ വിൽപന നടത്തിയ കുറ്റത്തിന്​ അഗളി താവളം കുറവൻകണ്ടി അയനിക്കൽ അബൂബക്കറിനെ ​(50) രണ്ട്​ വർഷം കഠിനതടവിനും 15,000 രുപ പിഴയടക്കാനും പാലക്കാട്​ സെക്കൻഡ്​​ അഡീഷണൽ സെഷൻസ്​ ജഡ്​ജി പി.പി. സെയ്​തലവി ശിക്ഷിച്ചു. പിഴയടക്കാത്തപക്ഷം മൂന്ന്​ മാസം അധിക തടവ്​ അനുഭവിക്കണം. 2018 ജൂലൈ നാലിന്​ ചിറ്റൂർ-തത്തമംഗലം ഗുരുസ്വാമിയാർ മഠം റോഡിൽ കഞ്ചാവ്​ വിൽക്കുന്നതിനിടയിലാണ്​ ഇയാൾ പൊലീസ്​ പിടിയിലായത്​. 2050​ ഗ്രാം കഞ്ചാവ്​ പ്രതിയുടെ ​പക്കൽനിന്ന്​ ചിറ്റൂർ പൊലീസ്​ കണ്ടെടുത്തിരുന്നു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.