കുടിവെള്ള വിതരണം മുടങ്ങി; ചുങ്കത്തറ പഞ്ചായത്ത് ഓഫിസിലേക്ക്​ മാർച്ച്

എടക്കര: എടമല കുടിവെള്ള പദ്ധതി നോക്കുകുത്തിയാക്കിയെന്നാരോപിച്ച് മുസ്​ലിം യൂത്ത് ലീഗ് പ്രവർത്തകർ ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് മാർച്ച് നടത്തി. ലീഗ് മണ്ഡലം കമ്മിറ്റി ഓഫിസ് പരിസരത്തുനിന്ന്​ ആരംഭിച്ച മാർച്ച് പഞ്ചായത്ത്​ ഓഫിസിന്​ മുന്നിൽ പൊലീസ് തടഞ്ഞു. ഓഫിസിന് മുന്നിൽ നടത്തിയ കുത്തിയിരിപ്പ്​ സമരം ബ്ലോക്ക് പഞ്ചായത്തംഗം കെ.ടി. കുഞ്ഞാൻ ഉദ്ഘാടനം ചെയ്തു. നഫ്സാദ് കൂട്ടായി അധ്യക്ഷത വഹിച്ചു. പറമ്പിൽ ബാവ, മാനു പുത്തലത്ത്, കെ.എൻ. ഷംസുദ്ദീൻ, ചെമ്മല മുഹമ്മദാലി, സുബൈദ, സുമയ്യ അത്തിമണ്ണിൽ, മുത്തു താഴെതൊടിക, അംജിത് ചീരക്കുഴി, ഷഫീഖ് പാറോളി എന്നിവർ സംസാരിച്ചു. mn edk- youth league ചുങ്കത്തറ ഗ്രാമപഞ്ചായത്ത് ഓഫിസിലേക്ക് യൂത്ത് ലീഗ് പ്രവർത്തകർ നടത്തിയ മാർച്ച്

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.