വിദേശ സംസ്കൃത പണ്ഡിതനുമായി സംവദിച്ച് എൻ.എസ്.എസ് വളന്‍റിയർമാർ

പൂക്കോട്ടുംപാടം: ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ എൻ.എസ്.എസ് യൂനിറ്റ് സംസ്കൃതദിനം ആചരിച്ചു. പോളണ്ട് സ്വദേശിയും ഹൈനാൻ സർവകലാശാലയിലെ വിദേശഭാഷ പഠനവിഭാഗം പ്രഫസറുമായ ഡോ. മജാക്ക് കരാസിൻസ്കി ഓൺലൈനിലുടെ സംസ്കൃതദിന സന്ദേശം നൽകി. ഹയർ സെക്കൻഡറി വിഭാഗം സംസ്കൃത അധ്യാപകനായ ഡോ. ജി. സുദേവ് കൃഷ്ണശർമനുമായി ചേർന്ന് പൂന്താനത്തിന്‍റെ അപൂർവ തമിഴ് മണിപ്രവാളം കൃതിയായ വാസുദേവപ്പാട്ട് കണ്ടെടുത്തതിലൂടെ ശ്രദ്ധേയനാണ് പ്രഫ. മജാക്ക്. ഹയർ സെക്കൻഡറി സംസ്കൃത അധ്യാപകനും എൻ.എസ്.എസ് പ്രോഗ്രാം ഓഫിസറുമായ ഡോ. ജി. സുദേവ് കൃഷ്ണശർമൻ പ്രഫസർ മജാക്കിനെ പരിചയപ്പെടുത്തി. മുൻ എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ എ. മനോജ് കുമാർ അധ്യക്ഷത വഹിച്ചു. ഹൈസ്കൂൾ സംസ്കൃത അധ്യാപകൻ സി.എസ്. അനിൽ, അധ്യാപകരായ എ. റിയാസ് ബാബു, ഫിറോസ് ബാബു, പി.സി. നന്ദകുമാർ, എൻ.എസ്.എസ് വളന്‍റിയർ ദേവീകൃഷ്ണ എന്നിവർ സംസാരിച്ചു. ഫോട്ടോppm2 ഹൈനാൻ സർവകലാശാലയിലെ വിദേശഭാഷ പഠനവിഭാഗം പ്രഫസർ ഡോ. മജാക്ക് കരാസിൻസ്കി ഓൺലൈനിലൂടെ സംസ്കൃതദിന സന്ദേശം നൽകുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.