യമാനിയ്യ ടോപ്പേഴ്സ് മീറ്റ്

പൂക്കോട്ടുംപാടം: അഞ്ചാംമൈൽ യമാനിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിൽനിന്ന്​ സി.ബി.എസ്.ഇ 10ാം ക്ലാസ് പരീക്ഷയിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ അനുമോദിച്ചു. ഹർ ഘർ തിരംഗ പരിപാടിയിൽ പങ്കെടുത്തവരിൽനിന്ന്​ തിരഞ്ഞെടുത്ത വിദ്യാർഥികൾക്കും രക്ഷിതാക്കൾക്കുമുള്ള ഉപഹാര വിതരണവും നടത്തി. എ.പി. അനിൽ കുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. യമാനിയ്യ ഇസ്​ലാമിക് സെന്‍ററിനുകീഴിൽ ആരംഭിച്ച മോണ്ടിസോറി ലാബിന്‍റെ ഉദ്ഘാടനവും എം.എൽ.എ നിർവഹിച്ചു. യമാനിയ്യ ഇസ്​ലാമിക് സെന്‍റർ സെക്രട്ടറി പി. ഹംസ അധ്യക്ഷത വഹിച്ചു. മലപ്പുറം സെൻട്രൽ സഹോദയ ഭാരവാഹികളായ എടക്കര ഗൈഡൻസ് സ്കൂൾ പ്രിൻസിപ്പൽ റഫീഖ് മുഹമ്മദ്, മൂത്തേടം എൻ.ഐ.സി.ടി സ്കൂൾ പ്രിൻസിപ്പൽ സി.ജെ. റോബിൻസൺ, യമാനിയ്യ ഭാരവാഹികളായ സി. നാണി ഹാജി, കൈനോട്ട് അലി, വി.കെ. അബ്ദുൽ ഗഫൂർ, സ്കൂൾ പി.ടി.എ പ്രസിഡന്‍റ്​ സി. അബ്ദുസ്സലാം, യമാനിയ്യ അക്കാദമി പ്രിൻസിപ്പൽ അസ്‌ലം ഹുദവി, കെ.എം.സി.സി കമ്മിറ്റി അംഗം സലാം മമ്പാട്ടുമൂല, എ.പി. രാജൻ കല്ലാമൂല, സ്കൂൾ പ്രിൻസിപ്പൽ സി.സി. അനീഷ് കുമാർ, സ്കൂൾ ഡെപ്യൂട്ടി പ്രൈം മിനിസ്റ്റർ കെ. ഷെൻസ തുടങ്ങിയവർ സംസാരിച്ചു. ഫോട്ടോ ppm1: പൂക്കോട്ടുംപാടം അഞ്ചാംമൈൽ യമാനിയ്യ ഇംഗ്ലീഷ് മീഡിയം സ്കൂളിലെ ടോപ്പേഴ്സ് മീറ്റ് എ.പി. അനിൽ കുമാർ എം.എൽ.എ ഉദ്​ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.