ടെലിമെഡിസിന്‍ പദ്ധതി ഇന്ന് തുടങ്ങും

നിലമ്പൂർ: ചാലിയാര്‍ ഗ്രാമപഞ്ചായത്തിലെ പട്ടികവര്‍ഗ കോളനിയിലുള്ളവർക്ക്​ ആശുപത്രിയിൽ പോകാതെ തന്നെ ചികിത്സ ലഭ്യമാക്കുന്ന ടെലിമെഡിസിന്‍ പദ്ധതിക്ക് ചൊവ്വാഴ്ച തുടക്കമാവും. കോവിഡ് വ്യാപന കാലത്ത് പഠനം മുടങ്ങിയ കോളനിയിലെ വിദ്യാര്‍ഥികള്‍ക്ക് നബാര്‍ഡ് സഹായത്തോടെ വിദൂര വയര്‍രഹിത വൈഫൈ കണക്ടിവിറ്റി സംവിധാനം ഉപയോഗിച്ചാണ് ടെലിമെഡിസിന്‍ ഒരുക്കുന്നത്. കോളനിയിലെ സാംസ്കാരിക കേന്ദ്രത്തില്‍നിന്ന് ചാലിയാര്‍ പി.എച്ച്.സി, നിലമ്പൂര്‍ ജില്ല ആശുപത്രി, മിംസ് ഹോസ്പിറ്റല്‍ കോഴിക്കോട് എന്നിവിടങ്ങളില്‍നിന്ന് വിദഗ്​ധരായ ഡോക്ടര്‍മാര്‍ പരിശോധിച്ച് മരുന്ന് നല്‍കും. ആവശ്യമായ ഉപകരണങ്ങള്‍, മരുന്നുകള്‍ എന്നിവ കോളനിയില്‍ എത്തിച്ചിട്ടുണ്ട്. രാവിലെ 10.30ന് പി.വി. അബ്​ദുൽ വഹാബ് എം.പി പദ്ധതി ഉദ്ഘാടനം ചെയ്യും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.