ലോൺ, ലൈസൻസ്, സബ്സിഡി മേള ഇന്ന്​

നിലമ്പൂര്‍: നിലമ്പൂര്‍ നഗരസഭയിൽ ലോൺ, ലൈസൻസ്, സബ്സിഡി മേള സംഘടിപ്പിക്കുന്നു. ചൊവ്വാഴ്ച ഉച്ചക്ക് രണ്ടിന് നിലമ്പൂര്‍ മുനിസിപ്പാലിറ്റി കോൺഫറൻസ് ഹാളിൽ നടത്തുന്ന പരിപാടി നഗരസഭ ചെയർമാൻ മാട്ടുമ്മൽ സലിം ഉദ്ഘാടനം ചെയ്യും. ഈ സാമ്പത്തിക വര്‍ഷം അനുവദിച്ച വ്യാവസായിക ലോൺ വിതരണവും ലോൺ, ലൈസൻസ്, സബ്സിഡി എന്നിവക്കുള്ള അപേക്ഷ സമർപ്പിക്കൽ, കെ സ്വിഫ്ട് അനുമതി, ഉദ്യം രജിസ്ട്രേഷൻ തുടങ്ങിയ സേവനങ്ങള്‍ ലഭ്യമാകും. വിവിധ ബാങ്ക് പ്രതിനിധികളും വ്യവസായ വകുപ്പ് ഉദ്യോഗസ്ഥരും പങ്കെടുക്കും. ഫോൺ: 9645272768 / 8086047832.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.