പ്രേംനസീർ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു

മലപ്പുറം: മലയാള ചലച്ചിത്ര സൗഹൃദവേദിയും മലപ്പുറം മേൽമുറി പ്രിയദർശിനി ആർട്സ് ആൻഡ്​​ സയൻസ് കോളജും സംയുക്തമായി ഏർപ്പെടുത്തിയ . നടൻ അപ്പുണ്ണി ശശി, നടന്മാരും ഗായകരും സംഗീതസംവിധായകരുമായ ബിജു ചാലക്കുടി, താജുദ്ദീൻ വടകര, ബാബുരാജ് മെമ്മോറിയൽ മ്യൂസിക് അക്കാദമി പ്രിൻസിപ്പൽ ഡോ. കെ.എക്സ്. ട്രീസ (മികച്ച നോവൽ: സീതാപഥം), ഡോ. ഒ.എസ്‌. രാജേന്ദ്രൻ (കഥസമാഹാരം: പാത്തുമ്മേടെ ചിരി), ഏഷ്യാനെറ്റ് ന്യൂസ് ചീഫ് റിപ്പോർട്ടർ പ്രശാന്ത് നിലമ്പൂർ, മാതൃഭൂമി ന്യൂസ് മലപ്പുറം സീനിയർ ചീഫ് റിപ്പോർട്ടർ എം. ജയപ്രകാശ്, മനോരമ ന്യൂസ് മലപ്പുറം കാമറമാൻ എൻ. മുഹമ്മദ് ഷമീം എന്നിവർ വിവിധ മേഖലകളിൽ പുരസ്കാരങ്ങൾക്ക് അർഹരായി. നിർമാതാവും സംവിധായകനുമായ സമദ് മങ്കട ചെയർമാനായ ജൂറിയാണ് ജേതാക്കളെ തിരഞ്ഞെടുത്തത്. 10,001 രൂപയും ശിൽപവും പ്രശസ്തിപത്രവും അടങ്ങിയ പുരസ്കാരങ്ങൾ സെപ്റ്റംബർ ഒന്നിന്​ പ്രിയദർശിനി കോളജിൽ സമ്മാനിക്കും. വാർത്തസമ്മേളനത്തിൽ ജൂറി ചെയർമാൻ സമദ് മങ്കട, പ്രിയദർശിനി കോളജ് പ്രിൻസിപ്പൽ പ്രഫ. എം. ശാന്തകുമാർ, പ്രോഗ്രാം ഡയറക്ടർ റഹീം പൂവാട്ടുപറമ്പ്, കോഓഡിനേറ്റർ ഷാജി കട്ടുപ്പാറ എന്നിവർ സംബന്ധിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.