വേലൂരിൽ ബഡ്സ് റീഹാബിലിറ്റേഷൻ സെന്‍റർ

വേലൂർ: ഭിന്നശേഷി സൗഹൃദ പഞ്ചായത്താകാൻ ആരംഭിക്കുന്നു. പഞ്ചായത്ത്​ പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പിന്നിൽ 30 സെന്‍റ്​ സ്ഥലത്താണ് ബി.ആർ.സി കെട്ടിടം നിർമിച്ചത്. ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആദ്യ റീഹാബിലിറ്റേഷൻ സെന്‍ററാണിത്. എ.സി. മൊയ്തീൻ എം.എൽ.എയുടെ വികസന ഫണ്ടിൽനിന്ന് 20 ലക്ഷം രൂപയടക്കം 78.52 ലക്ഷം രൂപയാണ് മൂന്ന് ഘട്ടങ്ങളിലായി ബി.ആർ.സിക്ക് വിവിധ ഫണ്ടുകൾ മുഖേന ചെലവഴിച്ചത്. ഈ സാമ്പത്തിക വർഷം 10 ലക്ഷം രൂപ പഞ്ചായത്ത് അനുവദിച്ചിട്ടുണ്ട്. കുടുംബശ്രീയുടെ മേൽനോട്ടത്തിലാണ് ബഡ്സ് റീഹാബിലിറ്റേഷന്റെ പ്രവർത്തനം. കുടുംബശ്രീ ഫണ്ടിൽനിന്ന് ആദ്യ ഘട്ടത്തിൽ 12.5 ലക്ഷം രൂപ ഉപയോഗിച്ച് സ്ഥാപനത്തിലേക്ക്​ ഉപകരണങ്ങൾ ലഭ്യമാക്കി. പ്രവർത്തനം ആരംഭിച്ച ശേഷം കുട്ടികളുടെ അഭിരുചി അറിഞ്ഞ് അനുയോജ്യമായ മറ്റ് ഉപകരണങ്ങളും തയാറാക്കും. ഒരു അധ്യാപികയുടെയും ആയയുടെയും മേൽനോട്ടത്തിലായിരിക്കും പ്രവർത്തനം. പഞ്ചായത്ത്​ ഞായറാഴ്ച സംഘടിപ്പിക്കുന്ന ഭിന്നശേഷി ക്യാമ്പിലൂടെ കുട്ടികളുടെ താൽപര്യം മനസ്സിലാക്കി അതിനനുസരിച്ച് ബി.ആർ.സിയിലെ ഭൗതിക സാഹചര്യങ്ങൾ കൂടുതൽ മെച്ചപ്പെടുത്തുമെന്ന് പ്രസിഡന്‍റ്​ ടി.ആർ. ഷോബി അറിയിച്ചു. കിരാലൂരിലെ തണലിലാണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്. സെന്‍റർ അടുത്ത മാസം തുറക്കും. 60ഓളം കുട്ടികൾക്ക് സൗകര്യമുണ്ട്​. രണ്ട് റൂം, രണ്ട് ടോയിലറ്റ്, ഒരു ഫിസിയോതെറപ്പി റൂം, ഓഫിസ് റൂം, ഡൈനിങ് ഹാൾ, കിച്ചൺ എന്നിവയാണുള്ളത്​. കെട്ടിടത്തിന് മുകളിലെ വലിയ ഹാളിൽ അമ്മമാർക്ക്​ സ്വയംസംരംഭ പരിശീലനം സംഘടിപ്പിക്കും.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.