മാജിക് മഷ്റൂം മയക്കുമരുന്നുമായി യുവാവ്​ പിടിയിൽ

ചിറ്റൂർ: കൊടൈക്കനാലിൽ നിന്ന്​ വാങ്ങിയ മാരക മയക്കുമരുന്നായ മാജിക്‌ മഷ്‌റൂമുമായി യുവാവ് പിടിയിൽ. എറണാാകുളം കുമ്പളങ്ങി ഭാവക്കാട് വീട്ടിൽ ബി.പി. റിതിക്കാണ് അറസ്റ്റിലായത്. ബൈക്കും കസ്റ്റഡിയിലെടുത്തു. ഓണം സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച്​ ചിറ്റൂർ എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ ഡി. അരുണും സംഘവും ഗോപാലപുരത്ത്​ പഴയ വാണിജ്യ നികുതി ചെക്ക്പോസ്റ്റിന്​ മുൻവശത്ത്​ നടത്തിയ വാഹനപരിശോധനയിലാണ്​ ഇയാൾ പിടിയിലായത്​. പ്രിവന്‍റീവ് ഓഫിസർമാരായ സദാനന്ദ കമ്മത്ത്, ഉമർ ഫറൂഖ്, സി.ഇഒ മാരായ രജിത്ത്, അരുൺ, ഡ്രൈവർ വിനീഷ് എന്നിവർ നേതൃത്വം നൽകി. pew Rithik with Excise party Chitur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.