മണ്ടംപറമ്പ് സാംസ്കാരിക നിലയം നവീകരിച്ചു

എരുമപ്പെട്ടി: ജില്ല പഞ്ചായത്ത് 2021-22 പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിച്ച കടങ്ങോട് പഞ്ചായത്തിലെ മണ്ടംപറമ്പ് സാംസ്കാരിക നിലയത്തിന്‍റെ ഉദ്ഘാടനം ജില്ല പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ. ഡേവിസ് നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ് മീന സാജൻ അധ്യക്ഷത വഹിച്ചു. ജില്ല പഞ്ചായത്ത് എരുമപ്പെട്ടി ഡിവിഷൻ അംഗം ജലീൽ ആദൂർ, പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എസ്. പുരുഷോത്തമൻ, ഗ്രാമപഞ്ചായത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ രമ്യ ഷാജി, വികസന സ്റ്റാൻഡിങ് കമ്മറ്റി ചെയർപേഴ്സൻ രമണി രാജൻ, ചൊവ്വന്നൂർ ബ്ലോക്ക് പഞ്ചായത്ത് അംഗം കെ.കെ. മണി, പി.എസ്. പ്രസാദ് തുടങ്ങിയവർ സംസാരിച്ചു. ചുറ്റുമതിൽ നിർമാണം, മേൽക്കൂര, ടോയ് ലെറ്റ്, സ്റ്റേജ് നിർമാണം, പെയിന്റിങ് തുടങ്ങി 10 ലക്ഷം രൂപ ചെലവിലാണ് സാംസ്കാരിക നിലയം നവീകരിച്ചത്. അസി. എൻജിനിയർ സരീഷ്കുമാർ റിപ്പോർട്ട് അവതരിപ്പിച്ചു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.