പരപ്പനങ്ങാടി: എൽ.ഡി.എഫ് സർക്കാറിന്‍റെ പൊലീസ് നയത്തിനെതിരെ സംഘ്പരിവാറിന് കൂട്ടുനിൽക്കുന്ന പരപ്പനങ്ങാടി പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കണമെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. കഴിഞ്ഞദിവസം ചിത്രകാരനും റിട്ട. അധ്യാപകനുമായ അത്തോളി നാരായണൻ മാസ്റ്റർ പുരാണകഥയെ ആസ്പദമാക്കിയുള്ള പെയിന്‍റിങ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരുന്നു. വർഷങ്ങൾക്കുമുമ്പ് പ്രചാരത്തിലുള്ള ഇന്ത്യൻ രാസലീല ശൃംഖല പെയിന്‍റിങ്ങിനെതിരെ ഇതുവരെ ഒരു പരാതിയും വന്നിരുന്നില്ല. എന്നാൽ, ആ പെയിന്‍റിങ് ശ്രീകൃഷ്ണ ജയന്തിയുമായി ബന്ധപ്പെട്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തപ്പോൾ ഹിന്ദുമതത്തെ അവഹേളിക്കലാണെന്ന് ചിത്രീകരിച്ച് ഒരുസംഘം വർഗീയവാദികൾ നാരായണൻ മാസ്റ്റർക്കെതിരെ പൊലീസിൽ പരാതി നൽകുകയായിരുന്നു. പരാതിയിൽ നടപടി സ്വീകരിച്ച് നാരായണൻ മാസ്റ്ററുടെ വീട്ടിലേക്ക് മാർച്ച് നടത്താൻ സൗകര്യമൊരുക്കി കൊടുത്ത പൊലീസ് നടപടി അപലപനീയവും പ്രതിഷേധാർഹവുമാണെന്ന് സി.പി.എം ലോക്കൽ കമ്മിറ്റി സെക്രട്ടറി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.