'പരിശോധനകളുടെ പേരിലുള്ള പ്രഹസനം അവസാനിപ്പിക്കണം'

മലപ്പുറം: ഉത്സവകാലങ്ങളില്‍ ചെക്ക്​​പോസ്റ്റുകളിലെ പരിശോധനകളുടെ പേരില്‍ നടക്കുന്ന പ്രഹസനം അവസാനിപ്പിക്കാന്‍ ക്ഷീരവികസന വകുപ്പും ഭക്ഷ്യസുരക്ഷ വകുപ്പും തയാറാവണമെന്ന് ആള്‍ മില്‍ക്ക് ഡിസ്ട്രിബ്യൂട്ടര്‍ അസോസിയേഷന്‍ ഓഫ് കൈരളി സംസ്ഥാന ഭാരവാഹികള്‍ വാർത്തകുറിപ്പില്‍ ആവശ്യപ്പെട്ടു. ഓണം പോലുള്ള വിശേഷ ദിവസങ്ങളില്‍ മായം കലര്‍ന്ന പാല്‍ ചെക്ക്​​പോസ്റ്റില്‍ പിടിച്ചെടുത്തുവെന്ന് സോഷ്യല്‍ മീഡിയയിലൂടെയും മാധ്യമങ്ങളിലൂടെയും വാര്‍ത്ത നല്‍കുന്ന അധികൃതര്‍ പിടിച്ച പാൽ ഏത് കമ്പനിയുടേതാണെന്നത് വെളിപ്പെടുത്താറില്ല. ഇത് ഗുണിലവാരമുള്ള പാല്‍ വിതരണം ചെയ്യുന്നവരെ കൂടി അവഹേളിക്കുന്നതിനും മോശമായി ചിത്രീകരിക്കുന്നതിനും കാരണമാവുന്നതായി സംസ്ഥാന പ്രസിഡന്‍റ്​ മുഹമ്മദ് ഷമീം മലപ്പുറം, ജനറല്‍ സെക്രട്ടറി ബിജു എസ്. നായര്‍ തിരുവനന്തപുരം, ട്രഷറര്‍ ശങ്കര്‍ സ്വാമി കോട്ടയം എന്നിവര്‍ ചൂണ്ടിക്കാട്ടി. എല്ലാ ചെക്ക്​പോസ്റ്റുകളിലും പാല്‍ പരിശോധിച്ചു ഗുണനിലവാരം ഉറപ്പുവരുത്തിയതിന് ശേഷം മാത്രമേ കടത്തി വിടാവൂ എന്നും സർക്കാറിനോട് ആവശ്യപ്പെട്ടതായി ഭാരവാഹികൾ പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.