കരുവാരകുണ്ട്: പശ്ചിമബംഗാൾ, അസം, ഝാർഖണ്ഡ് എന്നിവിടങ്ങളിൽനിന്നുള്ള തൊഴിലാളികൾക്കായി മെഡിക്കൽ ക്യാമ്പ് നടത്തി. ഗ്രാമപഞ്ചായത്തിന്റെ സഹകരണത്തോടെ സാമൂഹികാരോഗ്യ കേന്ദ്രമാണ് രാത്രികാല ക്യാമ്പൊരുക്കിയത്. മലമ്പനി, ഫൈലേറിയ, ത്വഗ്രോഗം പരിശോധന, കോവിഡ് വാക്സിനേഷൻ എന്നിവയാണ് ക്യാമ്പിലുണ്ടായിരുന്നത്. ആരോഗ്യ കാർഡുകളും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സ്ഥിരം സമിതി അധ്യക്ഷ ഷീന ജിൽസ് അധ്യക്ഷത വഹിച്ചു. ടി.കെ. ഉമ്മർ, മെഡിക്കൽ ഓഫിസർ ഡോ. ആബിദ, ആരോഗ്യ ഇൻസ്‌പെക്ടർ സി.കെ. മനോജ്‌കുമാർ എന്നിവർ സംസാരിച്ചു. ക്യാമ്പിന് ഡോ. അക്ഷയ്, കെ. ജസീർ, കെ. ഇന്ദുലാൽ, ലിജി, ഷിജിന എന്നിവർ നേതൃത്വം നൽകി. കുടുംബാംഗങ്ങളടക്കം 200ലേറെ പേർ പരിശോധനക്കെത്തി. mn krkd medical camp ഇതര സംസ്ഥാന തൊഴിലാളികൾക്കുള്ള ആരോഗ്യ കാർഡുകൾ കരുവാരകുണ്ട് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് മഠത്തിൽ ലത്തീഫ് വിതരണം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.