കാളികാവ്: കാളികാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീകൃഷ്ണജയന്തി, അഷ്ടമിരോഹിണി ആഘോഷങ്ങൾ വൈവിധ്യമാർന്ന പരിപാടികളോടെ നടന്നു. മാതൃസമിതിയുടെ നേതൃത്വത്തിൽ വിഷ്ണുസഹസ്രനാമം, ചതുശ്ശതം ചടങ്ങുകളും നടന്നു. രാജഗോപാലൻ ഭൂദാനത്തിന്‍റെ പ്രഭാഷണവും ഉണ്ടായി. വൈകീട്ട് നടന്ന വർണാഭമായ മഹാശോഭ യാത്രയിൽ അഞ്ഞൂറിലധികം ഭക്തജനങ്ങൾ പങ്കെടുത്തു. കാളികാവ് ഭഗവതി ക്ഷേത്ര ഭാരവാഹികളായ എൻ. പത്മനാഭൻ, സെക്രട്ടറി എസ്.കെ. ശശികുമാർ, എൻ.ബി. സുരേഷ്‌കുമാർ, കൺവീനർമാർ ചിന്നൻ മനീരീ, കെ.വി. സുരേഷ്ബാബു, മോഹനൻ പാറശ്ശേരി തുടങ്ങിയവർ പങ്കെടുത്തു. kkv sobhayathra .jpg കാളികാവ് ഭഗവതി ക്ഷേത്രത്തിൽ ശ്രീകൃഷ്ണ ജയന്തിയോടനുബന്ധിച്ച് നടന്ന ശോഭായാത്രയിൽനിന്ന്
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.