സ്വാതന്ത്ര്യം-ഗാന്ധി സ്മൃതി ദിനാചരണം

ചങ്ങരംകുളം: പാവിട്ടപ്പുറം അസ്സബാഹ് ഹയർ സെക്കൻഡറി സ്കൂൾ ഫോർ ഗേൾസിൽ നാഷനൽ സർവിസ് സ്കീം സപ്തദിന ക്യാമ്പ് 'സ്വാതന്ത്ര്യാമൃതം 2022'ന്റെ ഭാഗമായി പാവിട്ടപ്പുറത്ത് ഗാന്ധി സ്മൃതി സംഗമം നടന്നു. മുൻ എം.പി സി. ഹരിദാസ് ഉദ്ഘാടനം ചെയ്തു. സാഹിത്യകാരൻ പി. സുരേന്ദ്രൻ അധ്യക്ഷത വഹിച്ചു. അടാട്ട് വാസുദേവൻ, അസ്സബാഹ് എജുക്കേഷനൽ കോംപ്ലക്സ് പ്രസിഡന്‍റ്​ മുജീബ് റഹ്മാൻ എന്നിവർ സംസാരിച്ചു. പ്രിൻസിപ്പൽ പി.വി. വില്ലിങ്​ടൺ സ്വാഗതവും പ്രോഗ്രാം ഓഫിസർ ബി.പി. ജംസിയ നന്ദിയും പറഞ്ഞു. ഫോട്ടോ പാവിട്ടപ്പുറത്ത് ഗാന്ധി സ്മൃതി സംഗമം മുൻ എം.പി സി. ഹരിദാസ് ഉദ്ഘാടനം ചെയ്യുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.