മാറഞ്ചേരി: മാറഞ്ചേരി ഗവ. ഹയർ സെക്കൻഡറി സ്കൂളിലെ പൂർവാധ്യാപക-വിദ്യാർഥി സംഗമത്തിന്റെ ഭാഗമായി അനുയോജ്യമായ ലോഗോ ഡിസൈൻ ചെയ്യാൻ മത്സരം നടത്തുന്നു. സെപ്റ്റംബർ നാലിന് 'ഓർമപ്പെയ്‌ത്ത്' പേരിലാണ് സംഗമം. തിരഞ്ഞെടുക്കപ്പെടുന്ന ലോഗോക്ക് കാഷ് പ്രൈസും മെമന്റോയും സംഗമ വേദിയിൽ നൽകും. ലോഗോ നിർമാണത്തിന് ഏതുതരത്തിലുള്ള സോഫ്റ്റ്‌വെയർ സങ്കേതവും ഉപയോഗിക്കാം. തിരഞ്ഞെടുക്കപ്പെട്ടാൽ ലോഗോയുടെ ഉയർന്ന റെസൊലൂഷനിലുള്ള ഡിജിറ്റൽ ഫയലുകൾ സംഘാടകസമിതിക്ക് കൈമാറണം. വരച്ച ലോഗോകളാണെങ്കിൽ എ-3 സൈസിലുള്ള ഫിനിഷ് ചെയ്ത കോപ്പി സമർപ്പിച്ചാൽ മതിയാവും. മത്സരത്തിൽ പങ്കെടുക്കുന്നവർ ഡിസൈൻ ചെയ്ത ലോഗോ ആഗസ്റ്റ് 15ന് രാത്രി 11ന് മുമ്പ് 9497245916 നമ്പറിലേക്ക് വാട്സ്ആപ് സന്ദേശമായി അയക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.