വെളിയങ്കോട് ലോക് കം ബ്രിഡ്ജ്​ പൈലിങ്ങിനിടെ വീടിന്‍റെ മേൽക്കൂര തകർന്നു

ഗൃഹനാഥന്​ പരിക്ക്​ വെളിയങ്കോട്: ലോക് കം ബ്രിഡ്ജിന്‍റെ പൈലിങ്ങിനിടെ സമീപത്തെ വീടിന്‍റെ മേൽക്കൂര തകർന്നു. വെളിയങ്കോട് പഞ്ചായത്തിലെ രണ്ടാം വാർഡിൽ വീട്ടിലകായിൽ മൊയ്ദുണ്ണിയുടെ ഓട്​ വീടിന്‍റെ മേൽക്കൂരയാണ് തകർന്നത്. ശനിയാഴ്ച രാവിലെ പതിനൊന്നരയോടെയാണ് സംഭവം. പൈലിങ് ആരംഭിച്ചത് മുതൽ കുലുക്കം അനുഭവപ്പെടാറുണ്ടെന്ന്​ വീട്ടുകാർ പറഞ്ഞു. വീടിന്‍റെ ചുമരുകൾക്ക് നേരത്തെ വിള്ളൽ രൂപപ്പെട്ടിരുന്നു. ശനിയാഴ്ച വീടിന്‍റെ മേൽഭാഗം പൂർണമായി വീഴുകയായിരുന്നു. ഈ സമയം വീടിനകത്തുണ്ടായിരുന്ന ഗൃഹനാഥൻ മൊയ്ദുണ്ണിയുടെ തലയിൽ ഓട് വീണ് പരിക്കേറ്റു. ശബ്ദം കേട്ടതോടെ വീട്ടുകാർ പുറത്തേക്ക് ഓടി. പൈലിങ് ആരംഭിച്ചതോടെ സമീപത്തെ ആറ് വീടുകൾ ഭീഷണിയിലാണ്. പൈലിങ്ങിന്‍റെ പ്രകമ്പനത്തിൽ ചില വീടുകളുടെ ജനലുകളും പൊട്ടി. വീട് തകർന്നതിനെത്തുടർന്ന് വീട്ടുകാർ വില്ലേജ് ഓഫിസിലും ഇറിഗേഷൻ ഓഫിസിലും വിവരമറിയിച്ചു. പഞ്ചായത്ത് പ്രതിനിധികൾ സംഭവം സ്ഥലം സന്ദർശിച്ചു. Photo: MP PNN 2: വെളിയങ്കോട് ലോക് കം ബ്രിഡ്ജിന്‍റെ പൈലിങ്ങിനിടെ സമീപത്തെ വീടിന്‍റെ മേൽക്കൂര തകർന്നു വീണപ്പോൾ

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.