വനിത സംഗമം പൊന്നാനി: ജമാഅത്തെ ഇസ്ലാമി വനിത വിഭാഗം നടത്തുന്ന 'പ്രതിഭയാണ് ആയിശ (റ)' കാമ്പയിൻ ഭാഗമായി ജമാഅത്തെ ഇസ്ലാമി ചന്തപ്പടി ഹൽഖ വനിത സംഗമം നടത്തി. ഐ.എസ്.എസ് അറബിക് കോളജ് ലെക്ചറർ ഉമൈമത്ത് ടീച്ചർ മുഖ്യപ്രഭാഷണം നിർവഹിച്ചു. ഹൽഖ പ്രസിഡന്‍റ് സാജിദ സൈനുദ്ദീൻ അധ്യക്ഷത വഹിച്ചു. കാമ്പയിൻ പ്രശ്നോത്തരി വിജയി സതി വൽസരാജിന് പൊന്നാനി ഡയലോഗ് സെന്റർ പ്രതിനിധി പി.വി. അബ്ദുൽ ഖാദർ മെമന്റോ നൽകി. ഏരിയ സെക്രട്ടറി ആർ.വി. അശ്റഫ് കാഷ് അവാർഡ് വിതരണം ചെയ്തു. പി.കെ. അബ്ദുല്ല സ്വാഗതവും ശിഹാബ് വാണിയമ്പലം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.