സ്വാതന്ത്ര്യദിന സംഗമം പൊന്നാനി: എസ്.എം.എ പൊന്നാനി റീജനൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സ്വാതന്ത്ര്യദിന സംഗമം നടത്തി. മസ്ജിദ് മുസമ്മിൽ ഇജാബ പരിസരത്ത് കെ.പി.സി.സി എക്സിക്യൂട്ടിവ് അംഗം വി. സൈദ് മുഹമ്മദ് തങ്ങൾ പതാക ഉയർത്തി. പൊന്നാനി നഗരസഭ ചെയർമാൻ ശിവദാസ് ആറ്റുപുറം ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗം കെ.എം. മുഹമ്മദ് കാസിം കോയ അധ്യക്ഷത വഹിച്ചു. മദ്റസ ക്ഷേമനിധി ബോർഡ് അംഗം സിദ്ദീഖ് മൗലവി ആയിലക്കാട് മുഖ്യപ്രഭാഷണം നടത്തി. ഷാഹുൽ ഹമീദ് സ്വാഗതവും ഹംസ മുസ്ലിയാർ നന്ദിയും പറഞ്ഞു. Photo: MP PNN 3: എസ്.എം.എ പൊന്നാനി റീജനൽ കമ്മിറ്റിയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി വി. സൈദ് മുഹമ്മദ് തങ്ങൾ പതാക ഉയർത്തുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.