സ്വാതന്ത്ര്യ ദിനത്തില്‍ 'ഫ്രീഡം വാള്‍' ഒരുക്കാന്‍ കുട്ടികള്‍

മലപ്പുറം: വരകളും വര്‍ണങ്ങളും കൊണ്ട് ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ ഉജ്ജ്വല മുഹൂര്‍ത്തങ്ങള്‍ ചുവരിലാക്കി ഫ്രീഡം വാള്‍ ഒരുക്കുന്ന തിരക്കിലാണ് മലപ്പുറം ഗവ. ബോയ്‌സ് സ്‌കൂള്‍ കുട്ടികള്‍. സ്‌കൂള്‍ എന്‍.എസ്.എസ് യൂനിറ്റിന്റെ നേതൃത്വത്തില്‍ നടക്കുന്ന സ്വാതന്ത്ര്യാമൃതം പരിപാടിയുടെ ഭാഗമായാണ് പ്രാദേശിക ചിത്രകാരന്മാരും ചിത്ര കലാധ്യാപകരും കുട്ടികളും ചേര്‍ന്ന് സ്വാതന്ത്ര്യ ദിനത്തില്‍ കൂട്ടചിത്ര രചന യജ്ഞം നടത്തുന്നത്. ഉപ്പു സത്യഗ്രഹം, വാഗണ്‍ ട്രാജഡി, ജാലിയന്‍വാലാബാഗ് കൂട്ടക്കൊല, സ്വാതന്ത്ര്യ സമര സേനാനികളുടെ ചിത്രങ്ങള്‍ തുടങ്ങിയ സ്വാതന്ത്ര്യസമര ചരിത്രത്തിലെ നിര്‍ണായക ഏടുകള്‍ ചുവരിലാക്കുന്നുണ്ട്. സ്വാതന്ത്ര്യ സമരത്തിന്റെ ത്യാഗ നിര്‍ഭരമായ ഓര്‍മകള്‍ കുട്ടികളുടെ മനസ്സില്‍ എപ്പോഴും ഉണ്ടാകണമെന്ന ചിന്തയാണ് ചിത്രകലാകാരന്മാരെ അണിനിരത്തി സ്‌കൂളിന്റെ അകം മതിലില്‍ ഇത്തരം പരിപാടി സംഘടിപ്പിക്കുന്നതെന്ന് എന്‍.എസ്.എസ് പ്രോഗ്രാം ഓഫിസര്‍ വിനോദ് പറഞ്ഞു. എന്‍.എസ്.എസ് സ്‌കൂള്‍ ലീഡര്‍മാരായ ആന്‍മരിയ ജോണി, ഫായിസ് മുഹമ്മദ് എന്നിവരാണ്​ നേതൃത്വം നല്‍കുന്നത്.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.